Advertisment

വോട്ടര്‍ ഐഡിയിലും ഇനി നിങ്ങളുടെ 'സുന്ദര' ചിത്രങ്ങള്‍ ചേര്‍ക്കാം

New Update

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നല്ല ക്ലാരിറ്റിയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സുഹൃത്തുക്കള്‍ നല്ല കമെന്റുകള്‍ ഇടാറില്ലേ? പ്രൊഫൈല്‍ പിക്ച്ചറുകള്‍ മാറ്റുമ്പോള്‍ ഇടയ്‌ക്കൊന്ന് ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡോ എടുത്ത് നോക്കണം. അതോടെ എല്ലാ ആത്മവിശ്വാസവും പോയിക്കിട്ടും.

Advertisment

publive-image

എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡിലെ ആ തിരിച്ചറിയാതെ ചിത്രം ഇനി പേഴ്‌സില്‍ കൊണ്ട് നടക്കേണ്ട. സ്വന്തം വോട്ടര്‍ ഐഡിയിലെ ഫോട്ടോ മാറ്റാന്‍ എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരം നല്‍കിയിട്ടുണ്ട്. തെളിവില്ലാത്ത ചിത്രങ്ങള്‍ക്ക് പകരം നല്ല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയും. ചില സിംപിള്‍ സ്റ്റെപ്പുകള്‍ മാത്രമേയുള്ളു.

വോട്ടര്‍ ഐഡി ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

  •  നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ http://www.nvsp.in/ സന്ദര്‍ശിക്കുക. ശേഷം പേജില്‍ കാണുന്ന അഞ്ചാമത്തെ ഓപ്ഷനായ ''കറക്ഷന്‍ ഓഫ് എന്‍ട്രീസ് ഇന്‍ ദി ഇലക്ട്റല്‍ റോള്‍''ക്ലിക്ക് ചെയ്യുക.
  • ഫോം 8 ഇപ്പോള്‍ തുറന്നു വരും. ഇനി തുറന്നില്ലെങ്കില്‍ ഫോം 8 എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ഇതില്‍ നിന്നും സംസ്ഥാനത്തിന്റെ പേരും, നിങ്ങള്‍ ഉള്‍പ്പെടുന്ന ലോകസഭാ അല്ലെങ്കില്‍ നിയമസഭാ മണ്ഡലത്തിന്റെ പേരും തിരഞ്ഞെടുക്കുക.
  •  'ഫോട്ടോഗ്രാഫ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ഇനി വോട്ടര്‍ ഐഡി കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിന് ആവശ്യമായ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ പേജ് ആവശ്യപ്പെടും. നിങ്ങളുടെ മുഴുവന്‍ പേര്, പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കുക. ജനന തീയതി, ജന്‍ഡര്‍, അമ്മയുടെയും ഭര്‍ത്താവിന്റെയും പേര് എന്നിവയും എന്റര്‍ ചെയ്യണം.
  •  ഈ നല്‍കിയിരിക്കുന്ന വിവരങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ കംപ്യൂട്ടറില്‍ നിന്നും അപ്ലോഡ് ചെയ്യണം. കൂടാതെ നിങ്ങളുടെ ഈയടുത്ത് എടുത്ത പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോഗ്രാഫ് അപ്ലോഡ് ചെയ്യണം. ഫോട്ടോ അപ്ലോഡ് ആയിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, സ്ഥലപ്പേര് എന്നിവ നല്‍കണം. ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  •  നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തിലും മൊബൈല്‍ നമ്പറിലും നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. വോട്ടര്‍ ഐഡി കാര്‍ഡിലെ മാറ്റിയ ഫോട്ടോ 30 ദിവസത്തിന് ശേഷം കാണാന്‍ കഴിയും.
photo change id voter
Advertisment