Advertisment

തോപ്പയിൽ വാർഡ് റസിഡൻ്റ്സ് അപക്സ് കൗൺസിൽ ട്രാക്ക് രൂപീകരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ തോപ്പയിൽ വാർഡിൽ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ശ്മശാന സമുച്ചയമാണ് സ്ഥിതിചെയ്യുന്നത്. പ്രസ്തുത പൊതുശ്മശാനത്തിൽ കോർപ്പറേഷൻ പരിധിക്ക് പുറത്ത് പൊതുശ്മശാനങ്ങളുള്ള പഞ്ചായത്തുകളിൽ നിന്നും ശവസംസ്കാരം നടത്തുവാൻ കൊണ്ടുവരുന്നത് അവസാനിപ്പിക്കണമെന്നും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ചൂളക്ക് പുറത്ത് ശവസംസ്കാരം നടത്തുന്നത് അവസാനിപ്പിച്ച് സമയക്രമം പാലിക്കണമെന്നും വെസ്റ്റ്ഹിൽ പൗരസമിതി വിളിച്ചു ചേർത്ത തോപ്പയിൽ വാർഡിലെ റസിഡൻ്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടന പ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു.

സാമൂഹ്യ തിന്മകൾക്കെതിരെയും മദ്യ- മയക്കുമരുന്ന് ഉപഭോഗത്തിന് എതിരെയും ശക്തമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും തോപ്പയിൽ വാർഡിലെ റസിഡൻസ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

publive-image

യോഗത്തിൽ വച്ച് തോപ്പയിൽ റസിഡൻസ് അപക്സ് കൗൺസിലിനു (ട്രാക്) രൂപം നൽകി. മദ്യനിരോധന സമിതി ജില്ലാ ട്രഷറർ രാജീവൻ ചൈത്രം യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മദ്യഉപഭോഗം മാനവരാശിയെ വിപത്തിലേക്കാണ് നയിക്കുന്നതെന്നും അമിതമായ മദ്യപാനത്തിനെതിരെ ബോധവൽക്കരണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ വെസ്റ്റ്ഹിൽ പൗരസമിതി പ്രസിഡണ്ട് സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. ഡോക്ടർ സിബി എം തോമസ്, കെആർ ഹർഷൻ, ശശിധരൻ വളപ്പിൽ, യൂസഫ് ,പി എം അനൂപ്, വസുമതി, അജി വല്ലത്തന, നജീബ്, സഫറുദ്ദീൻ എൻ പി, സൈഫുദ്ദീൻ, അജയഘോഷ്, ജ്യോതി കാമ്പുറം, എന്നിവർ സംസാരിച്ചു.

ജനസാന്ദ്രതയേറിയ തോപ്പയിൽ വാർഡിലെ റസിഡൻസ് അസോസിയേഷനുകളെയും സന്നദ്ധ സംഘടനകളെയും കോർത്തിണക്കിക്കൊണ്ട് തോപ്പയിൽ റസിഡൻസ് അപക്സ് കൗൺസിൽ (ട്രാക്) ന് രൂപം നൽകി. വാർഡ് കൗൺസിലർ സി പി സുലൈമാൻ രക്ഷാധികാരിയും ഡോക്ടർ ഷിബി എം തോമസ് ചെയർമാനും ജ്യോതി കാമ്പുറം വർക്കിംഗ് ചെയർമാനുമായി വിപുലമായ കമ്മിറ്റിക്ക് യോഗം രൂപം നൽകി.

മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻമാർ സുധീഷ് കേശവപുരി, അനൂപ് പി എം, വളപ്പിൽ ശശിധരൻ, സെക്രട്ടറി - അജി വല്ലത്തന, ജോ. സെക്രട്ടറിമാർ - ഹർഷൻ കെആർ, സൈഫുദ്ദീൻ, പ്രവീൺ ടി, റൂബി മനോഹർ, ട്രഷറർ - യൂസഫ്. കമ്മറ്റി അംഗങ്ങൾ ഷൈബു -ടി, നജീബ്, മാലിനി, സഫറുദ്ദീൻ എൻ പി.

kozhikode news
Advertisment