Advertisment

തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇതാണ്

New Update

എത്ര ക്ഷീണം ഉണ്ടെങ്കിലും നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുമ്പോള്‍ കിട്ടുന്ന ഉന്മേഷം വേറേയാണ്. ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോ​ഗിക്കുന്നവരുണ്ട്. എന്നാല്‍ ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല.

Advertisment

publive-image

മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. രാത്രിയിലെ

ഉറക്കക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും. ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്.

യുവത്വം നിലനിര്‍ത്താനും ഇത് ഗുണം ചെയ്യും. മുഖത്തെ സുഷിരങ്ങള്‍ ചെറുതാകാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് സഹായിക്കും.

നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖത്തിനു ഒരല്‍പം നിറം കൂടിയ പോലെ തോന്നാം. ഇതുപോലെ തന്നെയാണ് ഐസ് ക്യൂബുകള്‍ മുഖത്ത് ഉരസിയാലും ചര്‍മ്മം തിളങ്ങും. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്

water use
Advertisment