'ഓഫീസില്‍ മാനസിക പീഡനം, ഒറ്റപ്പെട്ടു'; മരിച്ച സിന്ധുവിന്‍റെ ഡയറി പൊലീസ് കണ്ടെടുത്തു, ചില സഹപ്രവർത്തകരുടെ പേരുകൾ ഡയറിയില്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട്: ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സിന്ധുവിന്‍റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Advertisment

publive-image

ചില സഹപ്രവർത്തകരുടെ പേരുകൾ ഡയറിയിലുണ്ട്. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചിട്ടുണ്ട്.

എന്നാൽ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിന്‍റെ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിക്കും.

Advertisment