താമരശ്ശേരിയില്‍ വാഹനാപകടം: ടിപ്പർ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് വെളളമുണ്ട സ്വദേശികളായ സഹോദരന്മാര്‍ മരിച്ചു

New Update

വെള്ളമുണ്ട : താമരശ്ശേരി പെരുമ്പള്ളിയില്‍ കാറും ടിപ്പറും കൂട്ടി ഇടിച്ച് കാര്‍ യാത്രികരായിരുന്ന സഹോദരന്‍മാര്‍ മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാല്‍ വല്ലാട്ടില്‍ ജോസ് എല്‍സി ദമ്പതികളുടെ മക്കളായ ജിനില്‍ ജോസ് (34), ജിനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.

Advertisment

publive-image

വിദേശത്ത് നെഴ്‌സായിരുന്ന ജിനീഷ് അവധിക്ക് വന്നതായിരുന്നു. ഇവരുടെ മറ്റൊരു സഹോദരന്‍ ജിനൂപിന്റെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട്എറണാകുളത്ത് ജോലി ചെയ്ത് വന്നിരുന്ന ജിനിലിനെയും കൂട്ടി വയനാട്ടിലേക്ക് വരുന്ന വഴിയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. ജിനിലിന്റെ ഭാര്യയും മക്കളും വിദേശത്താണ്.

Advertisment