Advertisment

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫ്രതേലി തുത്തിയെ ആസ്പദമാക്കി വെബിനാര്‍...

New Update

publive-image

Advertisment

യുകെ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കമ്മീഷന്‍ ഫോര്‍ ക്രിസ്റ്റ്യന്‍ യൂണിറ്റി, ഫെയ്ത്ത് ആന്‍ഡ് ജസ്റ്റിസിന്‍റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഏറ്റവും പുതിയ ചാക്രീക ലേഖനമായ എല്ലാവരും സഹോദരങ്ങള്‍ (ഫ്രതേലി തുത്തി), ആസ്പതമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 12, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.00 മണിവരെയായിരിക്കും വെബിനാര്‍ നടത്തപ്പെടുക. പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും, ഗ്രന്ഥകാരനും തലശേരി അതിരൂപതയുടെ സഹായമെത്രാനും സി.ബി.സി.ഐ ഡോക് ട്രേയ്നല്‍ കമ്മീഷന്‍ അംഗവും സീറോമലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് പാമ്പ്ളാനി ആയിരിക്കും പരിശുദ്ധ പിതാവിന്‍റെ ചാക്രീക ലേഖനം വിവരിച്ചു തരിക.

publive-image

രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വെബിനാര്‍ ഉത്ഘാടനം ചെയ്യും. രൂപതാ വികാരിജനറാളന്മാരായ ഫാ. ആന്‍റണി ചുലെിക്കാട്ട്, ഫാ. ജിനോ അരിക്കാട്ട്, കമ്മീഷന്‍ സെക്രട്ടറി ജോസ് ടി. ഫ്രാന്‍സിസ്, അംഗങ്ങളായ ജാക്സണ്‍ തോമസ്, ഷാജു തോമസ് എന്നിവര്‍ സംസാരിക്കും. സൂം മീറ്റിംഗ് ആപ്ലിക്കേഷന്‍ വഴി നടത്തപ്പെടുന്ന വെബിനാറില്‍ രൂപതാ ഫേസ്ബുക്ക്

പേജിലൂടെയും യുടൂബ് ചാനലിലൂടെയും പങ്കുചേരുവാന്‍ സാധിക്കും.

uk news
Advertisment