Advertisment

ഭാര്യയുടെ ആഭരണങ്ങൾ അഴിച്ചുമാറ്റാൻ സഹായിക്കുന്ന ഭർത്താവിൽ നിന്നുമാണ് തുടക്കം. വിവാഹരാത്രിയിലെ രംഗങ്ങൾ പകർത്തുക മാത്രമല്ല, അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു, യുവ ദമ്പതികൾ ആദ്യരാത്രിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു; ഏറ്റുപിടിച്ച് നെറ്റിസൺസ്

author-image
Charlie
Updated On
New Update

publive-image

Advertisment

ഇൻസ്റ്റാഗ്രാമിലെ ഒരു പ്രധാന ആകർഷണമാണ് വിവാഹ വീഡിയോകൾ. വിവാഹത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ് ഈ വീഡിയോകൾ എല്ലാം തന്നെ. എന്നാൽ സ്വന്തം വിവാഹം എന്ന് പറയുമ്പോൾ കിടപ്പറയിലേക്ക് ക്യാമറ പോകുന്ന സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ ഇതുവരെയും ആരും നടപ്പാക്കിയിട്ടില്ല. ചിലയിടങ്ങളിൽ അതും ഒരു ട്രെൻഡ് ആയി മാറി എന്ന് റിപ്പോർട്ട് ഉണ്ട്

രാഹുൽ, ആരുഷി എന്നിങ്ങനെയാണ് ദമ്പതികളുടെ പേര്. ഇത് അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാവാൻ വഴിയില്ല. ക്യാമറ ഓൺ ആക്കിയതായും ദൃശ്യങ്ങൾ പകർത്തുന്നതായും ഇരുവർക്കും ബോധ്യമുണ്ട് എന്ന് വീഡിയോ ദൃശ്യങ്ങൾ പറയും. പക്ഷേ ആ വാർപ്പുമാതൃകകളെ തച്ചുടച്ച് കാണികളെ ഞെട്ടിച്ചിരിക്കുകയാണ് യുവ ദമ്പതികൾ. വിവാഹരാത്രിയിലെ രംഗങ്ങൾ പകർത്തുക മാത്രമല്ല, അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ഈ വീഡിയോ ഉണ്ടാക്കിയ ഓളം അത്ര നിസാരമല്ല. ഭാര്യയുടെ ആഭരണങ്ങൾ അഴിച്ചുമാറ്റാൻ സഹായിക്കുന്ന ഭർത്താവിൽ നിന്നുമാണ് തുടക്കം.

publive-image

ജനുവരി 25ന് തന്റെ തന്നെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ആരുഷി പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. ഇതിനു ശേഷം ബാലിയിൽ ഹണിമൂൺ പോയ വിവരങ്ങളും ഈ പേജിൽ കാണാം. വിവാഹത്തിനായി അണിഞ്ഞ ആഭരണങ്ങളും സങ്കീർണമായ മുടിക്കെട്ടും കെട്ടുപിണഞ്ഞ ലെഹങ്കയുടെ ടോപ്പും അഴിച്ചുമാറ്റാൻ രാഹുൽ ഭാര്യയെ സഹായിക്കുന്നുണ്ട്. അത് ആരുഷിക്കു വലിയൊരു ആശ്വസമാകുന്നു എന്ന് വീഡിയോയിൽ നിന്നും മനസിലാക്കാം

വീഡിയോയുടെ കമന്റ് ഓഫ് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധ നേടി കുതിക്കുകയാണ്. ഡിജിറ്റൽ ക്രിയേറ്റേഴ്സ് എന്നാണ് രാഹുലും ആരുഷിയും സ്വയം വിശേഷിപ്പിക്കുന്നത്. വിവാഹദിനത്തിൽ നിന്നുള്ള ഇവരുടെ ചിത്രം

Advertisment