ഇന്ത്യയുടെ വീര പുത്രന്‍ വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ കായികരംഗവും ഹിന്ദി സിനിമാലോകവും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, സാനിയ മിര്‍സ, വി വി എസ് ലക്ഷ്‌മണ്‍, ഗൗതം ഗംഭീര്‍, സൈന നെഹ്‌വാള്‍, തുടങ്ങി ഇന്ത്യന്‍ കായികരംഗത്തുനിന്ന് നിരവധി പ്രമുഖരാണ് വീരപുത്രനെ സന്തോഷത്തോടെ വരവേറ്റത്.
ഒരു ഹീറോ എന്ന് പറയുന്നത് കേവലം നാല് അക്ഷരങ്ങള്‍ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാര്‍ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളില്‍ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നത്- സച്ചിൻ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
https://twitter.com/VVSLaxman281
https://twitter.com/anilkumble1074
https://twitter.com/GautamGambhir
https://twitter.com/virendersehwag
യഥാര്‍ഥ പോരാളിക്ക് വീട്ടിലേക്ക് സ്വാഗതം എന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഹിന്ദി സിനിമ താരങ്ങളുടെ പ്രതികരണം.
https://twitter.com/isudheerbabu