Advertisment

നാട് പ്രതിസന്ധി നേരിടുമ്പോൾ നാം ഒന്നിച്ചു നില്ക്കുന്ന മാനവികതയുടെ സന്ദേശം കൈമാറി ഖത്തർ കെഎംസിസി; ആറ്റക്കോറ ഇബ്രാഹിമിന് വീടുപണിക്കുള്ള സഹായധനം കൈമാറി

New Update

publive-image

Advertisment

കൂട്ടിൽ 8 -ാം വാർഡ് മുസ്ലീം ലീഗ്/യൂത്ത് ലീഗ് ഭാരവാഹികൾ ഇബ്രാഹിമിനും മാതാവിനും തുക കൈമാറുന്നു

മങ്കട: കോവിഡ് പ്രതിസന്ധിയില്‍ വീട്‌ പണി പൂർത്തീകരിക്കാൻ കഴിയാതെ വന്നപ്പോള്‍ ജൻമനാ ബധിരനും മൂകനുമായ ഇബ്രാഹിമിന് ഖത്തര്‍ കെഎംസിസി തുണയായി.

ഇബ്രഹാമിന്‍റെ അവസ്ഥ ശ്രദ്ധയില്‍ പെട്ട മങ്കട പഞ്ചായത്ത് കൂട്ടിൽ 8 -ാം വാർഡ് പ്രസിഡന്റ് വി.ടി അസീസിന്റെ നേതൃത്വത്തിൽ ഖത്തർ കെഎംസിസിയുടെ ഭാരവാഹി വടക്കാങ്ങര സ്വദേശി ഇസ്മയിൽ സാഹിബുമായി ചർച്ച നടത്തിയതിന്റെ ഫലമായി 50000 രൂപ സഹായ ധനമായി ഖത്തർ കെഎംസിസി നല്‍കുകയായിരുന്നു.

malappuram news
Advertisment