Advertisment

എരഞ്ഞിമാവില്‍ ഗെയില്‍വിരുദ്ധ ജനകീയ സമരത്തിന്റെ സമരോര്‍മകളുമായി പോരാളികള്‍ വീണ്ടും ഒത്തുചേരുന്നു; നവംബര്‍ ഒന്ന് - സമരോര്‍മദിനം

author-image
സാലിം ജീറോഡ്
New Update

publive-image

Advertisment

എരഞ്ഞിമാവ്: എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ ജനകീയ സമരത്തെ ചോരയില്‍ മുക്കിക്കൊന്ന ഇടതു ഭരണകൂട ഭീകരതക്ക് മൂന്ന് വര്‍ഷം. 2017 നവംബര്‍ ഒന്നിനായിരുന്നു എരഞ്ഞിമാവില്‍ സമരക്കാര്‍ക്കെതിരെ പോലീസിന്റെ നരനായാട്ടും വെടിവെപ്പും ഉണ്ടായായത്.

publive-image

കൊച്ചി-മംഗലാപുരം വാതകപൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലയില്‍നിന്നൊഴിക്കണമെന്നും ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

publive-image

മാസങ്ങള്‍ നീണ്ടു നിന്ന ഗെയില്‍ വിരുദ്ധ സമരത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു എരഞ്ഞിമാവിലെ സമരപ്പന്തല്‍. കേരളത്തിലെ ജനകീയ സമരചരിത്രത്തിലെ വേറിട്ട അടയാളപ്പെടുത്തലായിരുന്നു അത്.

publive-image

മത-രാഷ്ട്രീയ സംഘടനകളുടെയെല്ലാം കൊടികള്‍ കൂട്ടിക്കെട്ടി പുതിയൊരു ജനകീയ സമരകേരളം രചിക്കുകയായിരുന്നു സംയുക്ത സമരസമിതി.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ഗെയിലിനെതിരെ സമരത്തിന് നേതൃത്വം കൊടുത്ത സിപിഎം ഭരണത്തിലേറിയപ്പോള്‍ സമരത്തെ അടിച്ചൊതുക്കി ഗെയില്‍പദ്ധതി നടപ്പാക്കുന്നതാണ് കണ്ടത്.

publive-image

സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്നും ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃതബോധമാണവരെ നയിക്കുന്നതെന്നുമുള്ള സിപിഎമ്മിന്റെ വാദങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി.

സമരകേരളത്തില്‍ അടയാളപ്പെടുത്തിയ ഗെയില്‍ സമരത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നവംബര്‍ ഒന്നിന് വൈകുന്നേരം നാല് മണിക്ക് സമരോര്‍മദിനം ആചരിക്കുന്നത്.

publive-image

എരഞ്ഞിമാവ് സമരഭൂമിയില്‍ നടക്കുന്ന സംഗമത്തില്‍ സമരനായകരുടെ ഒത്തുകൂടല്‍, പോരാളികളുടെ സമരാനുഭവങ്ങള്‍, സമരചിത്ര പ്രദര്‍ശനം, സമര ഗാനം, സമരച്ചായ തുടങ്ങിയ വേറിട്ട തലക്കെട്ടുകളുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

publive-image

കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരിപാടി വീക്ഷിക്കാന്‍ അവസരമൊരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജനകീയ സമരസമിതി നേതാക്കളും പോരാളികളും സംഗമത്തില്‍ പങ്കെടുക്കും.

Live : https://www.facebook.com/wpi.kdr.panchayath

welfare party
Advertisment