Advertisment

പരിസ്ഥിതി ദിനത്തില്‍ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി വെല്‍ഫെയര്‍ പാര്‍ട്ടി

New Update

തിരുവനന്തപുരം: ജൂണ്‍ 5 ലെ പരിസ്ഥിതി ദിനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനത്തെ 1500 കേന്ദ്രങ്ങളില്‍ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീക്ക് കൊല്ലം ചടയമംഗലത്തെ കല്ലടതണ്ണി സമര ഭൂമിയില്‍ നിര്‍വ്വഹിച്ചു.

Advertisment

publive-image

മെയ് 31 മുതല്‍ ആരംഭിച്ച 'നാടുകാക്കാന്‍ കൈകോര്‍ക്കുക' എന്ന ആരോഗ്യ-ശുചിത്വ- പരിസ്ഥിതി കാമ്പയിനിന്റെ സമാപനം കൂടിയായിരുന്നു പരിസ്ഥിതി ദിന പരിപാടികള്‍. അതാത് പ്രദേശത്തെ ജൈവ വൈവിധ്യങ്ങളെ തിരിച്ചു കൊണ്ടു വരാനുതകുന്ന തരത്തില്‍ വ്യത്യസ്ത തരം ചെടികളും വൃക്ഷങ്ങളും വെച്ചു പിടിപ്പിക്കുകയും മിയോവാക്കി വനങ്ങള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഓഫീസ് അങ്കണത്തില്‍ സംസ്ഥാന സെക്രട്ടറി എം. ജോസഫ് ജോണ്‍ വൃക്ഷ തൈ നട്ടു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

welfare party environment
Advertisment