കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അക്രമാസക്തരായ നാട്ടുകാര്‍ മൂന്ന് ബസുകളും പൊലീസ് വാഹനങ്ങളും കത്തിച്ചു.
West Bengal: Locals hold protest, block road and set police vehicles & public buses on fire against an alleged gang-rape & murder of a girl in Kalagachh in Uttar Dinajpur. Heavy security deployed at the site. pic.twitter.com/Jbo2x8j2Ru
— ANI (@ANI) July 19, 2020
ബംഗാളിലെ ചൊപ്രയിലാണ് സംഘര്‍ഷം നടന്നത്. കൊല്‍ക്കത്തയേയും സിലിഗുരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത ജനം ബ്ലോക്ക് ചെയ്തു. ലാത്തിച്ചാര്‍ജ് നടത്തിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്.
#WATCH West Bengal: Clash breaks out between security personnel and locals, during the protest against an alleged gang-rape & murder of a girl in Kalagachh in Uttar Dinajpur. Security forces use tear gas shells to disperse the protestors. pic.twitter.com/aGe3CAo6P9
— ANI (@ANI) July 19, 2020
കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച ഒരു മരച്ചുവട്ടിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.