New Update
Advertisment
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 200 സീറ്റുകളില്‍ കൂടുതല്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. മമത ബാനര്‍ജിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
''ബംഗാളില്‍ രക്തച്ചൊരിച്ചിലോ, രാഷ്ട്രീയ കൊലപാതകങ്ങളോ ഇനി ഉണ്ടാകില്ല. കാരണം ഇനി ഭരിക്കാന്‍ പോകുന്നത് ബിജെപി മുഖ്യമന്ത്രിയാണ്. മേയ് മൂന്നിന് ബംഗാളിന് പുതിയ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും''-തേജസ്വി പറഞ്ഞു.