Advertisment

വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിനു സമീപമുള്ള പാണ്ടികശാല തൊടിയില്‍ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കി

New Update

publive-image

Advertisment

കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിനു സമീപമുള്ള പാണ്ടികശാല തൊടി മറ്റൊരു ഞളിയൻ പറമ്പാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ. അനാഥരായ വൃദ്ധജനങ്ങൾക്ക് അത്താണിയായ വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിന് സമീപമുള്ള പീടികതൊടി റസിഡൻ്റ്സ് അസോസിയേഷൻ പരിധിയിൽ പെട്ട പാണ്ടികശാല തൊടിയിൽ അനധികൃതമായി പാലാഴി ലാൻഡ് മാർക്ക് ഫ്ലാറ്റിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് അനുവദിക്കില്ലെന്ന് പീടികതൊടി റസിഡൻ്റ്സ് അസോസിയേഷനും വെസ്റ്റ്ഹിൽ വികസന സമിതിയും അറിയിച്ചു.

publive-image

മാലിന്യവുമായി വന്ന ലോറി നാട്ടുകാർ തടയുകയും വെള്ളയിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പീടിക തൊടി റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഷാജി, ടി കെ വിനോദ് ,രാജേഷ് മുരളീധരൻ വെസ്റ്റ്ഹിൽ വികസന സമിതി ചെയർമാൻ സുധീഷ് കേശവപുരി, പി കെ ശ്രീരജ്ഞൻ എന്നിവർ നേതൃത്വം നൽകി.

kozhikode news
Advertisment