ലാപ്‌ടോപ്പുകളിലും പിസിയിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌; വാട്സാപ്പ് വെബ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും  ഗൂഗിൾ സെർച്ചിൽ ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 16, 2021

ഡൽഹി; വാട്സാപ്പ് ഗ്രൂപ്പുകൾ ഗൂഗിൾ സേർച്ചിൽ പ്രത്യക്ഷപ്പെട്ടന്ന വാർത്തകൾ വന്നതിന് പിന്നാലെ വാട്സാപ്പ് വെബ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും ഇൻഡെക്സിംഗ് വഴി ഗൂഗിൾ സെർച്ചിൽ ലഭ്യമായെന്ന് റിപ്പോർട്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സെർച്ചിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടുവെന്ന് റിപ്പോർട്ടു വന്നിരുന്നു, അതായത് ഗൂഗിൾ സെർച്ച് വഴി ആർക്കും വാട്സാപ്പ് ഗ്രൂപ്പുകൾ കണ്ടെത്താനും അതിൽ ചേരാനും കഴിയുമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് വെബ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ പ്രത്യക്ഷപ്പെട്ടത്.

വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഗൂഗിൾ സെർച്ചിൽ പ്രത്യക്ഷപ്പെട്ടെന്നാണ് സെക്യൂരിറ്റി റിസർച്ചറായ രാജ്‌ശേഖർ രാജാരി അഭിപ്രായപ്പെട്ടിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഒരു മൊബൈൽ ആപ്ലിക്കേഷനാണ്, പക്ഷേ ലാപ്‌ടോപ്പുകളിലും പിസികളിലും അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും.

“വെബിലെ വാട്ട്‌സ്ആപ്പ് വഴിയാണ് ചോർച്ച സംഭവിക്കുന്നത്. ആരെങ്കിലും ലാപ്‌ടോപ്പിലോ ഓഫീസ് പിസിയിലോ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, മൊബൈൽ നമ്പറുകൾ ഗൂഗിൾ സെർച്ചിൽ ഇൻഡെക്സ് ചെയ്യുന്നു. ഇവയൊന്നും ബിസിനസ് നമ്പറുകളല്ല, പകരം വ്യക്തികൾ ഉപയോഗിക്കുന്ന സ്വകാര്യം നമ്പറുകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചില സ്ക്രീൻഷോട്ടുകളും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. ഇത് വളരെ ആശങ്കാജനകമാണ്, കാരണം ധാരാളം പ്രൊഫഷണലുകൾ അവരുടെ ലാപ്‌ടോപ്പുകളിൽ നിന്നും പിസികളിൽ നിന്നും വാട്ട്‌സ്ആപ്പ് ആക്‌സസ്സുചെയ്യുന്നുണ്ടെന്നും ഐ. എ. എൻ എസിനോട് അദ്ദേഹം വ്യക്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഗൂഗിൾ സേർച്ചിൽ വാട്സാപ്പ് ഗ്രൂപുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വാർത്തായതിനെ തുടർന്ന് ഇത്തരം ലിങ്കുകൾ ഗൂഗിൾ നീക്കം ചെയ്തിരുന്നു.

×