പുതിയ ഫീച്ചറുമായി വാട്സാപ്പ് ;ഇനി ഇഷ്ടമുള്ള വാള്‍പേപ്പര്‍ തിരഞ്ഞെടുക്കാന്‍

author-image
ടെക് ഡസ്ക്
Updated On
New Update

വാട്‌സാപ്പ് പുതിയ ഫീച്ചര്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ്.ഓരോ വ്യക്തിഗത ചാറ്റ് വിന്‍ഡോയിലും പ്രത്യേകം വാള്‍ പേപ്പര്‍ നല്‍കാന്‍ സാധിക്കുന്ന പുതിയ സൗകര്യം വാട്‌സാപ്പ് ഒരുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

Advertisment

publive-image

വാട്‌സാപ്പിന്റെ ഐഓഎസ് പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്. ആന്‍ഡ്രോയിഡ് ആപ്പിലും ഇത് പരീക്ഷിക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഇനി നിലവിലുള്ള വാട്‌സാപ്പ് തീമിനെ അടിസ്ഥാനമാക്കി ഇഷ്ടമുള്ള വാള്‍പേപ്പര്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് വാട്‌സാപ്പ് ബീറ്റാ നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ സ്‌റ്റോറേജില്‍ നിന്നും ഇഷ്ടമുള്ള ചിത്രങ്ങള്‍ ചാറ്റിന്റെ പശ്ചാത്തലമാക്കാന്‍ സൗകര്യമുണ്ട്.

whatsapp
Advertisment