Advertisment

ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം അനുസരിച്ച് ലോകത്ത് സിസേറിയൻ നിരക്ക് വർധിക്കുന്നു

New Update

publive-image

Advertisment

ആഗോളതലത്തിൽ സിസേറിയൻ നിരക്ക് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) പുതിയ പഠനം തെളിയിക്കുന്നു. നിലവിൽ ലോകത്ത് 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോൾ അവയിൽ ഒന്ന് സിസേറിയൻ വഴിയാണ് നടക്കുന്നതെന്നാണ് കണക്ക്. ആകെ നടക്കുന്ന പ്രസവങ്ങളിൽ 21ശതമാനത്തിൽ കൂടുതൽ സിസേറിയൻ വഴിയാണ് എന്ന് ചുരുക്കം.

വരും വർഷങ്ങളിൽ ഈ എണ്ണം ഇനിയും വർദ്ധിച്ചുകൊണ്ടേയിരിക്കും എന്നും പഠനം സൂചിപ്പിക്കുന്നു. 2030ഓടെ ലോകത്ത് 3 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതിൽ ഒന്ന് സിസേറിയൻ വഴിയായിരിക്കുമെന്നാണ് പഠനം പറയുന്നത്. അതായത് ആകെ പ്രസവങ്ങളിൽ 29ശതമാനവും ഇങ്ങനെ നടക്കും.

അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനായി സ്വീകരിക്കാവുന്ന മാർഗ്ഗമാണ് സിസേറിയൻ എങ്കിലും സാധാരണ പ്രസവം നടക്കാവുന്ന സാഹചര്യങ്ങളിൽ പോലും സിസേറിയൻ നടത്തുന്ന പ്രവണത വർധിച്ചു വരികയാണ്. സിസേറിയൻ നിർബന്ധമല്ലാത്ത സാഹചര്യങ്ങളിൽ പോലും ഇത് ചെയ്യുന്നത് അമ്മമാരെയും കുഞ്ഞുങ്ങളെയും പല വിധത്തിൽ ബാധിച്ചേക്കാം.

ചിലപ്പോഴത് കുറച്ചുകാലത്തേക്കോ അതല്ലെങ്കിൽ നീണ്ടു നിൽക്കുന്നതോ ആയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനും കാരണമാകും. പ്രസവകാലം നീണ്ടുനിൽക്കുന്നതോ അല്ലെങ്കിൽ സാധാരണ പ്രസവം തടസ്സപ്പെടുന്നതോ ആയ അവസ്ഥ, കുഞ്ഞ് അസാധാരണമായ അവസ്ഥയിൽ കിടക്കുന്ന സാഹചര്യം എന്നീ ഘട്ടങ്ങളിൽ സിസേറിയൻ അത്യാവശ്യമാണ്. എന്നിരുന്നാലും, എല്ലാ ശസ്ത്രക്രിയകളെയും പോലെ, അവയ്ക്കും അപകടസാധ്യതയുണ്ട്.

സിസേറിയൻ വഴി കുഞ്ഞിന് ജന്മം നൽകുന്നവരുടെ എണ്ണത്തിൽ പല രാജ്യങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഏറ്റവും വികസിത രാജ്യങ്ങളിൽ, ഏകദേശം 8 ശതമാനം സ്ത്രീകൾ സിസേറിയൻ വഴി പ്രസവിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്നാൽ 5 ശതമാനം മാത്രമേ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ നടക്കുന്നുള്ളൂ.

ഇത് ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയയുടെ സാധ്യതകൾ ഓരോയിടത്തും എത്രത്തോളമുണ്ട് എന്നുകൂടിയാണ് സൂചിപ്പിക്കുന്നത്. നേരെമറിച്ച്, ലാറ്റിൻ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലും, എല്ലാ ജനനങ്ങളിലും 10ൽ 4 എണ്ണം എന്ന രീതിയിൽ സിസേറിയൻ നടക്കുന്നു.

അഞ്ച് രാജ്യങ്ങളിൽ (ഡൊമിനിക്കൻ റിപ്പബ്ലിക്, ബ്രസീൽ, സൈപ്രസ്, ഈജിപ്ത്, തുർക്കി) ഇപ്പോൾ സിസേറിയനാണ് സാധാരണ പ്രസവത്തേക്കാൾ കൂടുതൽ എന്നതും വസ്തുതയാണ്. ലോകമെമ്പാടുമുള്ള സിസേറിയൻ നിരക്ക് 1990ൽ 7 ശതമാനം ആയിരുന്നു എങ്കിൽ ഇന്ന് അത് 21 ശതമാനമായി ഉയർന്നിരിക്കുന്നു. വരും വർഷങ്ങളിൽ ഇത് ഇനിയും വർദ്ധിക്കുമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഉയർന്ന സിസേറിയൻ നിരക്കിനുള്ള കാരണങ്ങൾ പല രാജ്യങ്ങൾക്കിടയിലും പല രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ആരോഗ്യമേഖലയിലെ നയങ്ങൾ, ധനസഹായം, സാംസ്കാരിക മാനദണ്ഡങ്ങൾ, മാസം തികയാതെയുള്ള ജനനനിരക്ക്, ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം ഇതിനെ ആശ്രയിക്കുന്ന ഘടകങ്ങളാണ്.

സിസേറിയൻ നിരക്ക് കുറയ്ക്കുന്നതിനുള്ള മാർഗം എന്ന നിലക്ക് ചില ഇടപെടലുകൾ ചില രാജ്യങ്ങൾ ചെയ്തിട്ടുണ്ട്, എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ കർശനമായ ഗവേഷണം ആവശ്യമാണ്.

family
Advertisment