Advertisment

പ്രിയതമയുടെ ഹൃദയം പകർന്ന പ്രണയസുഗന്ധം !

New Update

ഇനിയൊരിക്കലും പഴയ ജീവിതത്തിലേക്കൊരു മടങ്ങിവരവുണ്ടാകില്ലെന്ന് ഏവരും വിധിയെഴുതി ഒറ്റപ്പെ ടുത്തിയപ്പോഴും ഊർജ്ജസ്വലനായിരുന്ന സ്വന്തം ഭർത്താവിനെ അതേ നിലയിലേക്ക് മടക്കിക്കൊ ണ്ടുവരുമെന്ന് ദൃഢപതജ്ഞയെടുത്ത ഒരു ഭാര്യയുടെ വിജയഗാഥ ഇന്ന് ലോകമാകെ പ്രകീർത്തിക്ക പ്പെടുകയാണ്.

Advertisment

publive-image

ചൈനയിലെ Zhejiang പ്രവിശ്യയിൽ താമസിക്കുന്ന ഫെൻ ഡുവോ - Fan Duo (49) ,പെംഗ് ഷിയോയിങ് - Peng Xiaoying,(45) ദമ്പതികളുടെ ജീവിതവിജയം വളരെ ആകർഷകമാണ്. 18 വർഷം മുൻപ് ഭർത്താവ് പെംഗ് ഷിയോയിങ് ന് ഒരു കാർ അപകടത്തെത്തുടർന്ന് ഗുരുതരമായി പരുക്കേൽക്കുകയും പിന്നീട് വിഷാദരോഗം പിടിപെടുകയും ചെയ്തതുമൂലം സ്വന്തമായി നടത്തിയിരുന്ന ഷൂ നിർമ്മാണവും കുട്ടികളുടെ പഠനവും കുടുംബപ്രാരാബ്ധങ്ങളും ഒരുമിച്ചുതങ്ങാൻ ഭാര്യയായ പെംഗ് ഷിയോയിങിന് ഒറ്റയ്ക്ക് കഴിയുമായിരുന്നില്ല.

എല്ലാം വിറ്റുപെറുക്കി അവർ 'മയോ' ടൗണിൽ ചോളം കൃഷി ലക്ഷ്യമിട്ട് 8 ഏക്കർ സ്ഥലം വാങ്ങി. അതുകൊണ്ട് 'പെംഗ് ഷിയോയിങ്' രണ്ടു കാര്യമാണ് ലക്ഷ്യമിട്ടത്. ഒന്ന് നഗരത്തിരക്കുകളിലെ കോലാഹലങ്ങളിൽനിന്നൊഴിഞ്ഞ് ശാന്തസുന്ദരമായ ഒരന്തരീക്ഷം വിഷാദരോഗിയായ ഭർത്താവിന് സമ്മാനിക്കുകയും രണ്ട് , വിശാലമായ കൃഷിയിടത്തിൻ്റെ മനോഹാരിതയിൽ താൻ മനസ്സിൽ കരുതി സൂക്ഷിച്ചിരിക്കുന്ന സ്‌ക്വയർ ഡാൻസ് ഭർത്താവിനെ പരിശീലിപ്പിക്കുകയും അതുവഴി അദ്ദേഹത്തെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരുക എന്നതുമായിരുന്നു.

publive-image

കൃഷിയും മക്കളുടെ കാര്യവും കഴിഞ്ഞശേഷം എല്ലാ വൈകുന്നേരങ്ങളിലും പെംഗ് ഷിയോയിങ് ഭർത്താവുമൊത്ത് കൃഷിയിടത്തുതന്നെ എക്സർസൈസ് മോഡലിലുള്ള സ്‌ക്വയർ ഡാൻസ് പ്രാക്ടീസ് ആരംഭിച്ചു. പിന്നെപ്പിന്നെ ഈ നൃത്തക്ലാസ്സിൽ മക്കളും പങ്കുചേർന്നു.

കാലം കഴിയവേ ഭർത്താവ് 'ഫെൻ ഡുവോ'യിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ആത്മഹത്യാപ്രവണത വരെ കാട്ടിയിരുന്ന അയാൾ മക്കളോടും ഭാര്യയോടും അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചു തുടങ്ങി. കൃഷിയിൽ പലവുരു മികച്ചമേനി വിളവെടുപ്പ് നടന്നു. ഫെൻ ഡുവോ ,കൃഷിയുടെ മേൽനോട്ടത്തിലേക്കു നൃത്തത്തോടൊപ്പം കാൽച്ചുവടുകൾ വെച്ചു മെല്ലെമെല്ലെ കടന്നുവന്നു.

ഈ മാറ്റം നാട്ടുകാരെയും അത്ഭുതപ്പെടുത്തി.നിരന്തരമായ എക്സർസൈസ് വഴി ഫെൻ ഡുവോ യെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാമെന്ന് ആദ്യകാലത്തുതന്നെ നിർദ്ദേശിച്ച ഡോക്ടറേയും, സ്‌കൂൾ പഠനകാലത്ത് പി.ടി ക്ലാസ്സുകൾ നയിച്ച അദ്ധ്യാപകരെയുമാണ് പെംഗ് ഷിയോയിങ് ആദ്യമായി നന്ദി അറിയിച്ചത്.

ഫെൻ ഡുവോ പൂർണ്ണ ഊർജ്ജസ്വലനായി ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുന്നു. അയാൾ ഭാര്യ ചിട്ടപ്പെടുത്തുന്ന നൂതനവും ആകർഷകവുമായ സ്റ്റെപ്പുകൾ ഭാര്യക്കും മക്കൾക്കുമൊപ്പം മുടങ്ങാതെ കൃഷിയിടത്ത് പ്രാക്ടീസ് ചെയ്യുകയും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമാണ് ഇപ്പോൾ.

താനിപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്നും കഴിഞ്ഞുപോയ ശപിക്കപ്പെട്ട നാളുകളെ ഓർക്കാൻ പോലുമാഗ്രഹിക്കുന്നില്ലെന്നും ഈ സംതൃപ്തമായ ജീവിതത്തിന്റെ സൗഭാഗ്യങ്ങൾ സമ്മാനിച്ച ഭാര്യയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്നും ഫെൻ ഡുവോ പറയുന്നു.

എന്ത് ദുഃഖം എപ്പോൾ മനസ്സിൽ തോന്നിയാലും ഇതുപോലെ ഉല്ലാസഭരിതരായി നൃത്തം ചെയ്‌താൽ അതെല്ലാം അനായാസം മറക്കാൻ കഴിയുമെന്നാണ് ഫെൻ ഡുവോ - പെംഗ് ഷിയോയിങ് ദമ്പതികൾ നൽകുന്ന മൂലമന്ത്രം.

ഈ കൊറോണക്കാലത്ത് തങ്ങളുടെ നൃത്താഭ്യാസം അനുകരിച്ചാൽ എല്ലാ മാനസികസംഘർഷങ്ങൾക്കും അയവുവരുമെന്നാണ് അവരുടെ അവകാശവാദം. ഇവർക്ക് അതുകൊണ്ടുതന്നെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമു കളിൽ 30 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്..

പെംഗ് ഷിയോയിങ് തൻ്റെ ഉദ്യമത്തിൽ നൂറു ശതമാനവും വിജയച്ചതിനുള്ള തെളിവാണ് ഇന്നവർക്ക് ലോകമെമ്പാടുനിന്നും ലഭിക്കുന്ന അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെ..

ഇവരുടെ നൃത്ത വീഡിയോ യൂ ട്യൂബിൽ ധാരാളമുണ്ട്.

wife victory
Advertisment