ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി സൈക്കിളില്‍ പോയ യുവാവിനെ കടിച്ചുകീറി; വിഡിയോ

New Update

ഡല്‍ഹി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി സൈക്കിളുമായി പോയ യുവാവിനെ കടിച്ചുകീറി. ഓടിയെത്തിയ നാട്ടുകാരാണ് കരടിയുടെ പിടിയില്‍ നിന്ന് യുവാവിനെ രക്ഷിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Advertisment

publive-image

ഒഡിഷ കാലഹന്ദി ജില്ലയിലെ ബവാനിപട്‌നയിലാണ് സംഭവം. സൈക്കിളില്‍ പോകുകയായിരുന്ന ആള്‍ക്ക് നേരെ കരടി ചാടിവീഴുകയായിരുന്നു. ആക്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഓടിയെത്തി വടികൊണ്ട് അടിച്ചും ഒച്ചവെച്ചും കരടിയെ ഓടിക്കുന്നതും കരടി ഓടിമറയുന്നതും വിഡിയോയില്‍ കാണാം.

കരടി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന്? നാട്ടുകാരും വനപാലകരും കരടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ആഗസ്റ്റ് 15നും സമാനസംഭവം നടന്നിരുന്നു. അന്ന് പിടികൂടിയ കരടിയെ വനത്തിലേക്ക്? വിട്ടയച്ചതായി ജില്ല ഫോറസ്റ്റ് ഓഫിസര്‍ നിതീഷ് കുമാര്‍ പറഞ്ഞു.

all video news bear attack viral video
Advertisment