Advertisment

ജോബിഡന്‍ അടുത്ത യു എസ് പ്രസിഡന്‍റായാല്‍ മിഷേല്‍ ഒബാമ വൈസ് പ്രസിഡന്‍റാകുമോ?

New Update

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ വൈസ് പ്രസിഡന്‍റാകുമോ? പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍ ഒരു രാഷ്ട്രീയ അനലിസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അത്തരം സൂചനകള്‍ നല്‍കിയതോടെയാണ് ചര്‍ച്ച ആരംഭിച്ചത്. അഭിമുഖത്തില്‍ ജോണ്‍ ഡെലാനോയോട് അദ്ദേഹം പറഞ്ഞു, ‘മിഷേല്‍ ഒബാമ വൈസ് പ്രസിഡന്റായി വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ബുദ്ധിമതിയാണ്. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കിയാണ്. കൂടാതെ, ഒബാമ എന്‍റെ നല്ല സുഹൃത്താണ്.’

Advertisment

publive-image

ഗാലപ്പ് വോട്ടെടുപ്പ് പ്രകാരം 2018 ലും 2019 ലും അമേരിക്കയിലെ ഏറ്റവും പ്രശംസ നേടിയ വനിതയായി മിഷേല്‍ ഒബാമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവരുടെ ഓര്‍മ്മക്കുറിപ്പ് ‘ബികമിംഗ്’ ഒരു കോടിയിലധികം കോപ്പികളാണ് വിറ്റുപോയത്.

തീര്‍ച്ചയായും പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ പ്രശസ്തി ബിഡന് പ്രയോജനം ചെയ്യും. അതിനാല്‍ മിഷേലിനെ തന്‍റെ പങ്കാളിയാക്കാന്‍ ജോ ബിഡനും ആഗ്രഹിക്കുന്നുണ്ട്. എന്നിരുന്നാലും, സ്ഥാനം സ്വീകരിക്കാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവര്‍ക്ക് താല്‍പ്പര്യമുണ്ടോ എന്ന് വ്യക്തമല്ല.

‘ഞാന്‍ ഇത് നേരിട്ട് പറയാന്‍ ആഗ്രഹിക്കുന്നു. എനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ല’ എന്ന് ‘ബികമിംഗ്’ എന്ന പുസ്തകത്തില്‍ മിഷേല്‍ തുറന്നെഴുതിയിട്ടുണ്ട്. ‘അതേസമയം, കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍, പ്രസിഡന്‍റ് സ്ഥാനത്തേക്കോ മറ്റേതെങ്കിലും സ്ഥാനത്തേക്കോ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. അതിന്റെ കാരണമായി അവര്‍ പറഞ്ഞത് വൈറ്റ് ഹൗസില്‍ താമസിക്കുന്നതിനാല്‍ സാധാരണ ജീവിതം നയിക്കാനാവുന്നില്ലെന്നാണ്.

Advertisment