Advertisment

വ്യാപാരസ്ഥാപനങ്ങൾക്ക്‌ മാത്രമായുള്ള അപ്രായോഗിക കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുക; വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുക - വിവിധ സംഘടനകൾ

New Update

publive-image

Advertisment

കോഴിക്കോട്: മിഠായി തെരുവിലെ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ കോവിഡ് വ്യാപന പ്രതിരോധത്തിന് ശാസ്ത്രീയ -പ്രായോഗിക- ഫലപ്രദമായ നിയന്ത്രണങ്ങളാണ് അധികാരികൾ സ്വീകരിക്കേണ്ടതെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത വിവിധ സംഘടനകളുടെ സംയുക്ത ഓൺലൈൻ യോഗം അധികാരികളോട് അഭ്യർത്ഥിച്ചു.

ജി എസ് ടി, പ്രളയം, നോട്ട് നിരോധനം, കോവിഡ് പ്രതിസന്ധികൾക്കും മുമ്പുതന്നെ മിട്ടായിത്തെരുവ് നവീകരണം, തുടർന്ന് വാഹന നിരോധനം, മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ മിഠായി തെരുവും സമീപ വ്യാപാര കേന്ദ്രങ്ങളും ദുരിതം അനുഭവിച്ചു വരുന്നു. ഉപജീവനത്തിന് സർക്കാർ ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യവും, പരിരക്ഷയും നൽകാതെ ഇനിയും അടച്ചു പൂട്ടിയാൽ ജീവിതം വഴി മുട്ടുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ സൂചനാ സമരം നടത്തിയത്.

വാരാന്ത്യ ലോക്ഡൗൺ മൂലം ആണ് മറ്റു ദിവസങ്ങളിൽ ആൾക്കൂട്ടവും, തിരക്കും വ്യാപാരസ്ഥാപനങ്ങളിലും ബസ്സിലും ഉൾപ്പെടെ സംഭവിക്കുന്നതെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ അടിയന്തരമായി പിൻവലിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.

ജൂൺ 18ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും, മറ്റു ബന്ധപ്പെട്ടവർക്കും വിവിധ സംഘടനകൾ യോജിച്ചു നൽകിയ നിവേദനത്തിന് ഉചിതമായ നടപടി എടുക്കാൻ വേണ്ടി ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തതായി അന്ന് തന്നെ അസോസിയേഷന് മറുപടി ലഭിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ തുടർനടപടികൾക്കായി റവന്യൂ - തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്ക് കൊടുത്തതായി അസോസിയേഷന് ലഭിച്ച മറുപടി പ്രതീക്ഷ നൽകി.

ജൂലൈ 7ന് കോഴിക്കോട് മേയർ വിളിച്ചുചേർത്ത വ്യാപാര സംഘടനകളുടെ യോഗത്തിലും അസോസിയേഷൻ ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ആഴ്ചയിൽ മൂന്നുദിവസം തുറന്നിട്ടു പോലും ആൾക്കൂട്ടവും, തിരക്കും, ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.

ആരോഗ്യ മേഖലയിലെ വിദഗ്ധർ ഉൾപ്പെടെ എല്ലാദിവസവും (24x7) കൂടുതൽ സമയം വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതാണ് വ്യാപാരസ്ഥാപനങ്ങളിൽ

തിരക്കും ആൾക്കൂട്ടവും ഒഴിവാക്കാൻ അനിവാര്യമെന്ന് ഐക്യകണ്ഠേന അഭിപ്രായപ്പെട്ട സാഹചര്യത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടപെട്ട് ഓരോ വ്യാപാരസ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് എല്ലാദിവസവും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. ഈ പ്രതിസന്ധി സാഹചര്യത്തിൽ സമരത്തിന്റെ പാതയല്ല സമന്വയത്തിന്റെ പാതയാണ് സംഘടനകൾ നാളിതുവരെ സ്വീകരിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.

വയനാട് ചേംബർ പ്രസിഡന്റ് ജോണി പറ്റാണി, സെക്രട്ടറി ഇ.പി മോഹൻദാസ്, അഖിലേന്ത്യാ ആയുർവേദ സോപ്പ് നിർമ്മാണ വിതരണ അസോസിയേഷൻ വൈസ് പ്രസിഡണ്ട്, ശ്രീകല മോഹൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ വൈസ് പ്രസിഡണ്ട് പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.സി. മനോജ്, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, സിറ്റി മർച്ചൻ അസോസിയേഷൻ പ്രസിഡണ്ട് എം. ഇ.അഷ്റഫ്, ജനറൽ സെക്രട്ടറി എം.എൻ. ഉല്ലാസൻ, മലയോര മേഖല വ്യാപാര പ്രതിനിഥി കെ. എൻ. ചന്ദ്രൻ തിരുവമ്പാടി, സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് പി. ഹാഷിം, സെക്രട്ടറി കെ. സലീം എന്നിവർ സംസാരിച്ചു.

മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഖജാൻജി എം.വി. കുഞ്ഞാമു സ്വാഗതവും, ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി സി.വി. ജോസി നന്ദിയും രേഖപ്പെടുത്തി.

kozhikode news
Advertisment