പ്രതിശ്രുത വരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; യുവാവും ജീവനൊടുക്കിയ നിലയില്‍

New Update

publive-image

Advertisment

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിശ്രുത വരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തുടര്‍ന്ന് പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. റാഖ് കോട്വാലിയിലാണ് സംഭവം നടന്നത്. ജ്യോതി (21) എന്ന യുവതിയെയാണ് പ്രതിശ്രുത വരനായ ദേവേന്ദ്ര (22) കുത്തിയത്. തുടര്‍ന്ന് ഇയാള്‍ ഗ്രാമത്തിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

യുവതിയെ ആക്രമിച്ചതിന് പിന്നാലെ ദേവേന്ദ്ര ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ജ്യോതിയെ ദേവേന്ദ്ര കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം പ്രതിശ്രുത വധൂ-വരന്മാരായ ജ്യോതിയും ദേവേന്ദ്രയും ഗ്രാമത്തിലെ ഒരിടത്ത് സംസാരിക്കാനെത്തി. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ദേവേന്ദ്ര യുവതിയെ കുത്തിപരിക്കേൽപ്പിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ഝാൻസിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment