/sathyam/media/post_attachments/2WcktshtsH83RBgK77rV.jpg)
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എം.എൽ.എ.യുടെ സുഹൃത്തും അംബാല സ്വദേശിയുമായ 38-കാരിയെയാണ് അദ്ദേഹത്തിന്റെ ഭോപ്പാൽ ഷാഹ്പുരയിലെ ബംഗ്ലാവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സിങ്കാറിന്റെ ജീവിതത്തിൽ ഒരിടം കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അത് സംഭവിച്ചില്ലെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. അതിനാൽ താൻ സ്വയം മരിക്കുകയാണെന്നും ആർക്കും ഇതിൽ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നു.
യുവതി കഴിഞ്ഞ ഒരു വർഷമായി സിങ്കാറിന്റെ വീട്ടിൽ വരാറുണ്ടെന്ന് പോലീസും അറിയിച്ചു. കഴിഞ്ഞ 30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി സിങ്കാറും ഭോപ്പാലിൽ ഉണ്ടായിരുന്നില്ല.