New Update
ഗാന്ധിനഗർ: പരമ്പരാ​ഗത ​ഗുജറാത്തി നൃത്തരൂപമായ ഗർബ ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. ഹൃദയാഘാതം അനുഭവപ്പെട്ട് 17 സെക്കൻഡിനുളളിൽ മരണം സംഭവിക്കുകയായിരുന്നു. 45-കാരിയായ കൽപന ബെൻ ഗാദ്വിയാണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/XNUjMzG0MrwIUOnlmj8K.jpg)
ഗാന്ധിനഗർ സ്വദേശിനിയായ കൽപന വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണത്. നൃത്തത്തിനിടയിൽ കൽപനയുടെ അടുത്തേക്ക് കുട്ടി നടന്നുവരുന്നതും കുഞ്ഞിനെ കൽപന എടുക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിനുപിന്നാലെയാണ് ഇവർ കുഴഞ്ഞുവീണത്. ഒപ്പം നൃത്തം ചെയ്യുന്ന യുവതികൾ അടുത്തെത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുമ്പേ മരണം സംഭവിച്ചു.
കൽപനയ്ക്കൊപ്പം കുഞ്ഞും താഴേക്ക് വീണെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us