സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ‘പ്രൈസ് ടാഗ്’ ഇട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; 32-കാരി അറസ്റ്റില്‍

നാഷണല്‍ ഡസ്ക്
Saturday, February 27, 2021

അഹമ്മദാബാദ്: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ‘പ്രൈസ് ടാഗ്’ ഇട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 32-കാരിയെ അഹമ്മദാബാദ് സൈബർ ക്രൈം സെല്‍ അറസ്റ്റു ചെയ്തു. അഹമ്മദാബാദിലെ ഗോട്ടയിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ രാധ സിങ്ങിനെയാണ് ഇരയുടെ പിതാവിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സൈബർ ക്രൈം സെൽ അറസ്റ്റു ചെയ്തത്.

ഫേസ്ബുക്ക് സ്റ്റോറിയില്‍ പരാതി നല്‍കിയ ആളുടെ മകളുടെ ചിത്രവും ഫോണ്‍ നമ്പറും 2500 രൂപയാണ് വിലയെന്നും രാധാ സിങ് അപ്ലോഡ് ചെയ്തിരുന്നു. ഇതിനു പുറമേ പരാതിക്കാരന് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും പൊലീസ് പറയുന്നു. ഐടി ആക്ടും പോക്സോ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.

രാധയ്ക്ക് പെൺകുട്ടിയുടെ അച്ഛനോടുള്ള ദേഷ്യമാണ് ഇത്തരത്തിൽ ഒരു പ്രവൃത്തിയിലേക്ക് നയിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.

×