Advertisment

ബഹ്‌റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച് വനിത; സംഭവത്തില്‍ പ്രതിഷേധം ശക്തം; വനിതയ്‌ക്കെതിരെ നടപടിയുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം; വീഡിയോ പുറത്ത്‌

New Update

publive-image

മനാമ: ബഹ്‌റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. 54 വയസുള്ള ഒരു വനിതയാണ് ജുഫൈറിലെ ഒരു കടയിലെ ഗണപതി വിഗ്രഹങ്ങള്‍ എടുത്തെറിഞ്ഞ് നശിപ്പിച്ചത്.

ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് നിരവധി ഗണപതി വിഗ്രഹങ്ങള്‍ കടയിലുണ്ടായിരുന്നു. ഈ വിഗ്രഹങ്ങളാണ് ഒരു വനിത നശിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു സ്ത്രീയും ഇവരോടൊപ്പമുണ്ടായിരുന്നു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യുവതിയുടെ പ്രവര്‍ത്തിക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധവും ശക്തമായി. നിരവധി പേര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. മതവിശ്വാസത്തെ അപമാനിച്ച വനിതക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisment