സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന് അടിയിലേക്ക് കാലു തെന്നി വീണ് യുവതി; മിന്നല്‍ വേഗത്തില്‍ പുറകെ ചാടി പൊലീസുകാര്‍; മരണമുഖത്ത് നിന്ന് യുവതിയുടെ അദ്ഭുത രക്ഷപ്പെടല്‍

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, January 10, 2021

മുംബൈ: സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന് അടിയിലേക്ക് വീണുപോയ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. റെയിൽവേ പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിച്ചത്. മരണമുഖത്തു നിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

മുംബൈയിലെ താനെ റെയിൽവേ സ്‌റ്റേഷനിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണത്.

തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയിൽവേ പൊലീസുകാർ മിന്നൽ വേഗത്തിൽ ചാടിവീണ് സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും അവർക്കൊപ്പം കൂടി. സെക്കൻ‍ഡുകളുടെ വ്യത്യാസത്തിലാണ് സ്ത്രീ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

 

×