Advertisment

വനിതാ ട്വന്റി 20 ലോകകപ്പ്: ബംഗ്ലാദേശിനെതിരേ ന്യൂസിലാന്‍ഡിനു തകര്‍പ്പന്‍ ജയം

New Update

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ന്യൂസിലാന്‍ഡിനു തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് എയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനാണ് കിവികള്‍ തകര്‍ത്തത്.

Advertisment

publive-image

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ബംഗ്ലാദേശ് ബൗളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 18.2 ഓവറില്‍ 91 റണ്‍സിന് അവര്‍ കൂടാരത്തില്‍ മടങ്ങിയെത്തി. 55 റണ്‍സടുക്കുന്നതിനിടെയാണ് 10 വിക്കറ്റുകളും അവര്‍ക്കു നഷ്ടമായത്.

ന്യൂസിലാന്‍ഡിന്റെ മറുപടി ഇതിലും കടുത്തതായിരുന്നു. ബംഗ്ലാദേശിനെ ഒരു പന്ത് ബാക്കിനില്‍ക്കെ വെറും 74 റണ്‍സില്‍ കിവി ബൗളര്‍മാര്‍ എറിഞ്ഞിട്ടു.

21 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയാണ് ടോപ് സ്‌കോറര്‍. മുര്‍ഷിദ ഖത്തുന്‍ (11), റിതു മോണി (10) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. കിവികള്‍ക്കായി ലെയ് കാസ്പെറക്കും ഹെയ്ലി ജെന്‍സനു മൂന്നു വിക്കറ്റ് വീതമെടുത്തു. ജെന്‍സണാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. റേച്ചല്‍ പ്രീസ്റ്റാണ് (25) ടോപ്സ്‌കോറര്‍. സൂസി ബേറ്റ്സ് (15), ക്യാപ്റ്റന്‍ സോഫി ഡെവിന്‍ (12), മാഡി ഗ്രീന്‍ (11) എന്നിവരും രണ്ടക്കം കടന്നു.

world cup women t20
Advertisment