Advertisment

ഹോർമോൺ വിത്യാസം, ഉറക്കമില്ലായ്മ, ലൈം​ഗികത, ഗർഭിണി ആയില്ലെങ്കിലും വിവാഹം കഴിഞ്ഞ ഉടനെ ആർത്തവം വൈകുന്നതിനു പിന്നിലെ കാര്യങ്ങളിങ്ങനെ

New Update
sexxxxxxxxxxxx.webp

സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേടുകളും ആര്‍ത്തവ മാറ്റങ്ങളുമെല്ലാം തന്നെ സാധാരണയാണ്. ഇതിന് അടിസ്ഥാനമായി വരുന്നത് ഹോര്‍മോണ്‍ വ്യത്യാസങ്ങളുമാണ്. സ്‌ട്രെസ്, ഭക്ഷണം, സ്ഥലം മാറുക തുടങ്ങിയ പല കാരണങ്ങളാലും ആര്‍ത്തവം മാറാം. ചില സ്ത്രീകളില്‍ വിവാഹശേഷം ആര്‍ത്തവ വ്യത്യാസങ്ങള്‍ കണ്ടു വരാറുണ്ട്. ഇതിന് പല തരത്തിലെ കാരണങ്ങള്‍ പറയുന്നു. ഇതില്‍ ശാരീരികം മുതല്‍ ബാഹ്യ ഘടകങ്ങള്‍ വരെ പെടാറുണ്ട്.

Advertisment

വിവാഹശേഷം ചിലരെങ്കിലും പില്‍സ് പോലുള്ള ഗര്‍ഭനിരോധന വഴികള്‍ ഉപയോഗിയ്ക്കാറുണ്ട്. ഇത് സാധാരണ ഗതിയില്‍ ഹോര്‍മോണ്‍ അടങ്ങിയവയാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവത്തില്‍ വ്യത്യാസങ്ങള്‍ വരാന്‍ സാധ്യതയുമുണ്ട്. പ്രത്യേകിച്ചും ഇത് ഉപയോഗിച്ചു തുടങ്ങുമ്പോള്‍. ഇത് സ്ഥിരമായി ഉപയോഗിച്ചാല്‍ പിന്നീട് ഇത് ക്രമമാകും. മാത്രമല്ല, ചില സ്ത്രീകളില്‍ ഇത്തരം ഗുളികകള്‍ തടി കൂട്ടാന്‍ കാരണമാകും. ഇതും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള കാരണം തന്നെയാണ്.

വിവാഹ ശേഷം ആര്‍ത്തവം വരാതിരുന്നാല്‍ സ്വാഭാവികമായും സംശയിക്കാവുന്ന ഒന്നാണ് ഗര്‍ഭധാരണം. ചിലപ്പോള്‍ ഗര്‍ഭനിരോധന വഴികള്‍ ഉപയോഗിച്ചാല്‍ തന്നെയും അബദ്ധത്തില്‍ പലര്‍ക്കും ഇത് പരാജയപ്പെടാറുമുണ്ട്. ഗര്‍ഭധാരണം നടക്കുമ്പോള്‍ സ്വാഭാവികമായും ആര്‍ത്തവം നിലയ്ക്കുന്നതു സാധാരണയാണ്. ഇതിനാല്‍ തന്നെ വിവാഹ ശേഷം ആര്‍ത്തവം വൈകുകേയാ വരാതിരിയ്ക്കുകയോ ചെയ്താല്‍ ഇതിന് കാരണം ഗര്‍ഭധാരണമോയെന്നു ന്യായമായും സംശയിക്കാം. ഇത്തരം ഘട്ടത്തില്‍ ഗര്‍ഭ പരിശോധന നടത്തുകയാണ് ഏറ്റവും നല്ലത്.

ഉറക്കം ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്കിനെ ബാധിയ്ക്കുന്ന ഒന്നാണ്. ഇതിന്റെ ക്രമം തെറ്റുമ്പോള്‍ ഇതു കാര്യമായി ശരീരത്തിന്റെ ബാലന്‍സിനെ ബാധിയ്ക്കുന്നു. ഉറക്കത്തില്‍ വരുന്ന വ്യത്യാസങ്ങളും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കു കാരണമാകുന്നു വിവാഹ ശേഷം ഇതാകാം, ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള കാരണം. പ്രത്യേകിച്ചും മുന്‍പ് നല്ല ഉറക്കം ലഭിച്ചിരുന്നവര്‍. ഹോര്‍മോണ്‍ ബാലന്‍സ് തെറ്റിയ്ക്കുന്നു. ഇതെല്ലാം തന്നെ പരോക്ഷമായി ആര്‍ത്തവത്തേയും ബാധിയ്ക്കാം. വരാതിരിയ്ക്കുകയോ വൈകി വരികയോ നേരത്തെ വരികയോ എല്ലാം സാധാരണയുമാണ്.

Advertisment