New Update
ഇടുക്കി : അടിമാലി റേഞ്ച് പരിധിയിൽ നിന്ന് തേക്കിനൊപ്പം ഈട്ടി തടിയും വെട്ടി കടത്തിയതായി കോതമംഗലം ഫ്ലയിങ് സ്ക്വാഡിന്റെ കണ്ടെത്തല്‍. മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രേഖകളടക്കം പരിശോധിച്ച ശേഷമാണ് പുതിയ കണ്ടെത്തലിലേക്ക് അന്വേഷണ സംഘം എത്തിയത്.
Advertisment
/sathyam/media/post_attachments/4bC66ZMjM26xcakhHg3i.jpg)
അതേസമയം കഴിഞ്ഞ മാർച്ചില്‍ ചിന്നക്കനാൽ മുത്തമ്മ കോളനിക്കു സമീപം കാട്ടുമരങ്ങൾ മുറിച്ചു നീക്കിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ റവന്യു വകുപ്പ് തുടങ്ങി.
ആനവിരട്ടി, വെള്ളത്തൂവൽ വില്ലേജുകളിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടി തടികൾ വെട്ടി കടത്തിയതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം കിഴക്കമ്പലം അമ്പലമുകളിലെ തടി മില്ലിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ ഈട്ടി തടി അടിമാലി റേഞ്ചിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us