Advertisment

ലോകത്ത് സ്ത്രീസുരക്ഷയില്ലാത്ത രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമത് !! ലിസ്റ്റിലുള്ള 10 രാജ്യങ്ങളിൽ അമേരിക്കയും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഇന്ത്യയിൽ ഓരോ ദിവസവും സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത് 20 ൽപ്പരം സ്ത്രീകൾ. കഴിഞ്ഞ 50 വർഷങ്ങൾക്കിടെ ഇന്ത്യയിൽ കാണാതായത് 4.5 കോടിയിലധികം സ്ത്രീകളാണ്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്‌.

Advertisment

publive-image

'തോംസൺ റയിറ്റേഴ്‌സ് ഫൗണ്ടേഷൻ റിപ്പോർട്ട്' പ്രകാരം സ്ത്രീകൾ സുരക്ഷിതരല്ലാത്ത ലോകത്തെ ഒന്നാമത്തെ Anti Women Country ഇന്ത്യയാണത്രേ. രാജ്യത്ത് ഓരോ വർഷവും 2 ലക്ഷം പെൺകുഞ്ഞുങ്ങൾ ഒന്നുകിൽ ജനിക്കുംമുമ്പേ അല്ലെങ്കിൽ 5 വയസ്സിനുള്ളിൽ മരണപ്പെടുന്നു.

ഐക്യരാഷ്ട്രസഭയുടെ ദി സ്റ്റേറ്റ് ഓഫ് വേൾഡ്‌ പോപ്പുലേഷൻ 2020 റിപ്പോർട്ട് അനുസരിച്ച് 1970 മുതൽ 2020 വരെയുള്ള 50 വർഷക്കാലയളവിൽ ലോകമൊട്ടാകെയായി 14.26 കോടി സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതിൽ 4.58 കോടി സ്ത്രീകൾ ഭാരതത്തിൽ നിന്നാണ് കാണാതായിട്ടുള്ളത്.ചൈനയിൽ ഇങ്ങനെ കാണാതായ സ്ത്രീകളുടെ സംഖ്യ 7.23 കോടി ആണ്. ഇതോടൊപ്പം ലോകത്ത് ജനിച്ചുകഴിഞ്ഞു കാണാതാകുന്ന പെൺകുട്ടികളുടെ എണ്ണം ഒരു വർഷം 12 ലക്ഷമാണ്, ഇതിൽ 90% വും ഇന്ത്യയിലും ചൈനയിലുമാണ്.

നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം ഇന്ത്യയിൽ 31.1 % സ്ത്രീകൾ തങ്ങളുടെ ജീവിതകാല യളവിൽ ഒരിക്കലെങ്കിലും വീട്ടുകാരുടെ ക്രൂരതകൾക്കിരയായിട്ടുള്ളവരാണത്രേ.ജോലിചെയ്യുന്ന 80% സ്ത്രീകളും ഭർത്താക്കന്മാരുടെ പീഡനങ്ങൾക്കിരയാകാറുണ്ട്. നാഷണൽ ക്രൈം റിക്കാർഡ് ബ്യൂറോ (NCB) റിപ്പോർട്ടനുസരിച്ച് ഭർത്താവിന്റെയോ വീട്ടുകാരുടെയോ പീഡനങ്ങൾക്കിരയാകുന്ന സ്ത്രീകൾ മുഖേന ഒരുവർഷം ഒരു ലക്ഷത്തോളം FIR രജിസ്റ്റർ ചെയ്യപ്പെടുന്നു എന്നാണ് കണക്കുകൾ.

സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെടുന്ന സ്ത്രീകൾ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ. NCB റിപ്പോർട്ട് പ്രകാരം 2018 ൽ ഇത്തരത്തിൽ കൊല്ലപ്പെട്ടത് 7277 സ്ത്രീകളായിരുന്നു.അതായത് ഒരു ദിവസം 20 പേർ വീതം.

സമൂഹമാധ്യമങ്ങളിൽ ഓരോ 7 സ്ത്രീകളിലും ഒരാളെങ്കിലും പുരുഷന്മാരുടെ മോശം കമന്റുകൾ നേരിടുന്ന വരാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ വനിതകളായ നേതാക്കൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് ജോലിചെയ്യുന്ന ( 71.2 % ) പുരുഷന്മാരെ അപേക്ഷിച്ച് ജോലിക്കാരായ സ്ത്രീകൾ കേവലം 22 % മാത്രമാണ്. മാത്രവുമല്ല പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ലഭിക്കുന്ന ശമ്പളവും ഏകദേശം 34 % വരെ കുറവാണ്.

ലിസ്റ്റ് പ്രകാരം സ്ത്രീ സുരക്ഷ വളരെ പരിതാപകരമായ രാജ്യങ്ങൾ താഴെപ്പറയുംപ്രകാരമാണ്‌.

1 .ഇന്ത്യ, 2.അഫ്‌ഗാനിസ്ഥാൻ , 3.സിറിയ, 4 .സൊമാലിയ ,5.സൗദി അറേബ്യ, 6.പാകിസ്ഥാൻ, 7.കാംഗോ , 8.യമൻ, 9.നൈജീരിയ ,10.അമേരിക്ക.

world list
Advertisment