Advertisment

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് അനുശോചിച്ചു

New Update

publive-image

കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും വിപ്ളവനക്ഷത്രവും ധീരയായ വനിതാ നേതാവുമായ ഗൗരിയമ്മയുടേയും, മലയാള സാഹിത്യത്തെ നിര്‍മ്മലവും കലുഷിതവുമായ ഗ്രാമ പാശ്ചാത്തലങ്ങളിലൂടെ സാധാരണ ജനങ്ങളുടെ ജീവിതം വരച്ചിട്ട പ്രശസ്ത നോവലിസ്റ്റും നടനുമായ മാടന്‍പ് കുഞ്ഞുകുട്ടന്‍, മലയാള സിനിമയേയും സൂപ്പര്‍ സ്റ്റാറുകളേയും താര പദവിയിലേക്കും മാസ് സിനിമകളിലേക്കും വഴിതിരിച്ചുവിട്ട പ്രശസ്ത കഥാകാരനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് എന്നിവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈര്‍ പ്രൊവിന്‍സ് ഭാരവാഹികള്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

കേരള രാഷ്ട്രീയ രംഗത്തും, സാഹിത്യ മേഖലയിലും, സിനിമാ ലോകത്തിനും, ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഈ പ്രഗത്ഭരുടെ വേല്‍പാടിലൂടെ മലയാളത്തിന് ഉണ്ടായിരിക്കുന്നതെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍,ട്രഷറര്‍ മോനി ഒടികണ്ടത്തില്‍, വൈസ് ചെയര്‍മാന്‍ പ്രദീപ് പുറവന്‍കര എന്നിവര്‍ സംയുക്തമായിറക്കിയ പത്ര കുറിപ്പിലൂടെ അറിയിച്ചു.

bahrain news
Advertisment