Advertisment

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ മേഖലയുടെ കേരളപ്പിറവി ആഘോഷവും യൂത്ത് വിംഗ് പ്രഖ്യാപനവും വേറിട്ട അനുഭവമായി

New Update

publive-image

Advertisment

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ മേഖല സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷവും യൂത്ത് വിംഗ് പ്രഖ്യാപനവും സംഘാടക മികവിലും പരിപാടികളുടെ വൈവിധ്യത്തിലും വേറിട്ട അനുഭവമായി. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് കൊഴുപ്പേകി.

കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല, പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ, ഓസ്‌കാര്‍ ജേതാവ് പത്മശ്രീ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. എ.വി അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ വി. എസ്. നാരായണന്‍ സംസാരിച്ചു.

സൗമ്യ സുബ്രമണ്യന്റെ പ്രാര്‍ഥനയോടെയാരംഭിച്ച ചടങ്ങില്‍ പ്രസിഡണ്ട് ഗിരീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ പ്രസിഡണ്ട് ജോണി കുരുവിളയാണ് യൂത്ത് ഫോറം പ്രഖ്യാപനം നടത്തിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ സി.യു. മത്തായ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വൈസ് ചെയര്‍മാന്മാരായ ജെബി കെ. ജോണ്‍, കേണല്‍ ഡി.പി. പിള്ള, വൈസ് പ്രസിഡണ്ടുമാരായ വിദ്യാ രജ്ഞിത്ത്, ജോര്‍ജ് ജോണ്‍, സാം കുരുവിള, യൂത്ത് വിംഗ് പ്രസിഡണ്ട് ബി. എം. ഫസല്‍, ജനറല്‍ സെക്രട്ടറി വിപിന്‍ ദാസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങ് വര്‍ണാഭമാക്കി. ജനറല്‍ സെക്രട്ടറി സുരേഷ് കരിയാട് സ്വാഗതവും ട്രഷറര്‍ ഗില്‍ബര്‍ട്ട് നന്ദിയും പറഞ്ഞു.

-ഡോ. അമാനുല്ല വടക്കാങ്ങര

world malayali council
Advertisment