Advertisment

വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ- കുവൈറ്റ് പ്രൊവിൻസ് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യൻ സമൂഹം അഭിമുഹീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ അംബാസിഡറിനെ അറിയിക്കുകയും സാധ്യമായ ഇടപെടലുകൾ നടത്താമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്‌തു.

വേൾഡ് മലയാളി കൗൺസിലിൻറെ ഗ്ലോബൽ ലെവലിലും കുവൈറ്റ് പ്രൊവിൻസിലും ആയി നടത്തപ്പെടുന്ന വിവിധങ്ങളായ പരിപാടികളെക്കുറിച്ചും സംഘടനയുടെ മുൻകാല പ്രവർത്തനങ്ങളും അംബാസിഡറുമായി പങ്കുവെക്കുകയും സംഘടനയുടെയും എംബസിയുടെയും പ്രവർത്തനങ്ങളിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുകയും ചെയ്യുകയുണ്ടായി.

മീറ്റിംഗിൽ പ്രൊവിൻസ് ചെയർമാൻ ബി.എസ്. പിള്ള, വൈസ് പ്രസിഡന്റുമാരായ കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, ജനറൽ സെക്രട്ടറി അബ്ദുൽഅസീസ് മാട്ടുവയിൽ, ട്രെഷറർ ജെറൽ ജോസ്, ലേഡീസ് വിങ് ചെയർപേഴ്സൺ ജോസി കിഷോർ, മീഡിയ കോർഡിനേറ്റർ സിബി താഴത്തുവരിക്കയിൽ എന്നിവർ പങ്കെടുത്തു.

kuwait news
Advertisment