Advertisment

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു

author-image
ഷിജി ചീരംവേലില്‍
Updated On
New Update

 

Advertisment

publive-image

വിയന്ന .വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓസ്ട്രിയന്‍ യൂണിറ്റിന്റെ  ഓണാഘോഷ പരിപാടികൾ , ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയില്‍   വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഓസ്ട്രിയയിലെ രാഷ്ട്രീയ , സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളെ കൂടാതെ , കേരളത്തിലെ ബിസിനസ് , (Save box) കടുവ  പരിരക്ഷ   ബോധവല്‍ക്കരണ  ഗ്രൂപ്പിലെ  പ്രതിനിധികളും ഓണാഘോഷ ചടങ്ങിൽ സന്നിഹിതരായിരുന്നു .

 

publive-image

ആഘോഷങ്ങളുടെ ഭാഗമായി വാദ്യമേളത്തിന്റെയും , താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടുകൂടിയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത് .

ഓസ്ട്രിയക്കാർക്ക് കൌതുകം  പകര്‍ന്ന  മനോഹരമായ അത്ത പൂക്കളം ഒരുക്കിയത്  ബെറ്റി, ഷൈനി , ഷിജി എന്നിവരായിരുന്നു .ജോസഫ്‌  തട്ടങ്ങാട്ടിന്‍റെ ഓണപാട്ടോടുകൂടി പരിപാടികൾ ആരംഭിച്ചു .വിയന്നയിലെ വിവിധ യുവജന സംഘടനകളുടെ നേതൃത്വ രംഗത്തുള്ള  ഗ്രീഷ്മ പള്ളിക്കുന്നേല്‍,  ടില്‍സി പടിഞ്ഞാറെക്കാലയില്‍     എന്നിവർ മോഡരേറ്റര്‍  മാരായിരുന്നു.

publive-image

ജാന്‍സി  മേലഴകത്ത് , വെറോണിക്ക സോജി  , മിനിമോള്‍   ചെരിയന്‍കാലായില്‍ ,ലിന്‍ഡാ ചക്കാലയില്‍  , ശാന്തിമോള്‍   കുറുംതോട്ടിക്കല്‍ , ബെറ്റി  ചാലിശ്ശേരി   എന്നിവരുടെ  തിരുവാതിര  നൃത്വവും , വിന്‍സെന്റ്  പയ്യപ്പള്ളിയുടെ  ഗാനങ്ങളും , വര്‍ഷ  , നയന , റിയ , ജൂലിയ എന്നിവരുടെ  ക്ലാസ്സിക്കല്‍  നൃത്തവും , അനബേല്‍ , ശിബ്ലിന്‍ ,റോഷന്‍ ,ആല്‍ബിന്‍, അരുണ്‍ , ഇസബെല്‍  എന്നിവരുടെ  സിനിമാറ്റിക്  ഡാന്‍സും  പരിപാടിയുടെ ഭാഗമായി .മാവേലിയായി  ജെഫ്ഫിന്‍ കീക്കാട്ടില്‍  വേഷമിട്ടു .

publive-image

ടോമിച്ചന്‍  പാറുകണ്ണില്‍   സ്വാഗതവും , അനില്‍കുമാര്‍  (എയര്‍  ഇന്ത്യ  മാനേജര്‍  ),ഡോ.ഹറാല്‍ഡ  ( സോഷ്യലിസ്റ്റ് പാര്‍ട്ടി  ). എന്നിവര്‍  ആശംസകള്‍  അര്‍പ്പിച്ചും ,പ്രിന്‍സ്  പള്ളികുന്നേല്‍  ( ഗ്ലോബല്‍ ചെയര്‍മാന്‍ )34 മാസം കൊണ്ട് 120 രാജ്യങ്ങളിൽ സാനിധ്യം ഉറപ്പിച്ച സംഘടനയുടെ പ്രവർത്തനത്തെപ്പറ്റിയും , 2020 ജനുവരിയിൽ ബഗ്ലൂരുവില്‍  വച്ച് നടക്കുന്ന ഗ്ലോബല്‍  കണ്‍വഷനെപ്പറ്റിയും , വര്‍ഗ്ഗിസ്  പഞ്ഞിക്കാരന്‍  ഓണാഘോഷത്തെയും പറ്റിയും വിവരിച്ചു . സെക്രട്ടറി  റെജി മേലഴകത്ത് കൃതജ്ഞത പറഞ്ഞു .

തംബോലയിലെ സമ്മാനങ്ങള്‍ വിവിധ വിവിധ വ്യാപാര സ്ഥാപനങ്ങളും ,ഒന്നാം  സമ്മാനമായ  ടിക്കറ്റ്  എയര്‍  ഇന്ത്യയുമാണ്‌  നല്‍കിയത്  എയര്‍ ലിങ്ക്സ് ട്രാവെല്‍സ്  , സേവ് ബോക്സ്  ബിസിനസ്‌  ഗ്രൂപ്പ് എന്നിവരാണ് പരിപാടികള്‍ സ്പോണ്‍സര്‍  ചെയ്തത് .

 

സാബു  ചക്കാലക്കല്‍ ,ജേകബ്  കീക്കാട്ടില്‍ ,പോള്‍ കിഴക്കേക്കര ,മാത്യു പള്ളിമറ്റം , ഗോഷ്  അഞ്ചേരി , ആന്റണി  പുത്തന്‍പുരക്കല്‍  , സിജിമോന്‍  പള്ളിക്കുന്നേല്‍ ,സിറോഷ് പള്ളിക്കുന്നേല്‍ ,ബീന വെളിയത്ത് ,ശോഭ കീക്കാട്ടില്‍ ,അല്‍ഫോന്‍സ ചോവ്വൂക്കാരന്‍ , അല്‍ഫോന്‍സ  പയ്യപ്പിള്ളി  ,ഷിജി  , ബെറ്റി  കിഴക്കേടത്ത് , ഷൈനി , എന്നിവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി , ശബ്ദംക്രമീകരണം   ബ്രിട്ടോ  , ഫോട്ടോഗ്രഫി  ഷാജി  കിഴക്കേടത്ത് ,വിഡിയോ  മോനിച്ചന്‍  കളപ്പുരക്കല്‍ ,സിയാദ്  റാവുത്തര്‍  എന്നിവര്‍  നിര്‍വ്വഹിച്ചു .

 

 

Advertisment