New Update
ബെംഗളൂരു:കര്‍ണാടക സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്ന അയോധ്യയില്‍ തീര്‍ഥാടകര്‍ക്ക് ഗസ്റ്റ് ഹൗസ് പണിയാന്‍ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു.
Advertisment
കര്‍ണാടകയില്‍ നിന്ന് രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കായി ഗസ്റ്റ് ഹൗസ് നിര്‍മിക്കാനാണ് തുക അനുവദിച്ചതെന്ന് ബജറ്റ് അവതരണ വേളയില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു.
അയോധ്യയില്‍ ഗസ്റ്റ് ഹൗസ് നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിരുപ്പതി പോലുള്ള രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലും നേരത്തെ കര്‍ണാടക സര്‍ക്കാര്‍ സ്വന്തം ചെലവില്‍ ഗസ്റ്റ് ഹൗസ് നിര്‍മിച്ചിട്ടുണ്ട്.