Advertisment

രാജ്യങ്ങളുടെ പതാകകളും നാണയങ്ങളും തിരിച്ചറിഞ്ഞ് ചരിത്രം സൃഷ്ടിച്ച് നാല് വയസ്സുകാരന്‍

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് കുട്ടികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. ആ അറിവില്‍ വീണ്ടും അതിശയിപ്പിക്കുകയാണ് കുട്ടി. റെയ്‌നാന്‍ ശ്രീജേഷ് എന്ന ഈ നാല് വയസ്സുകാരൻ മിടുക്കന് രാജ്യങ്ങളുടെ പേരും നാണയങ്ങളും പതാകകളും ഒക്കെ അറിയാം.

ഹൈറേഞ്ച് ബുക്ക് ഒോഫ് വേല്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടി റെയ്‌നാന്‍ എന്ന മിടുക്കന്‍. കോഴിക്കോട് സ്വദേശികളായ ശ്രീജേഷ് രാജന്റേയും ശ്രുതിയുടേയും മകനാണ് ഈ കൊച്ചുമിടുക്കന്‍. രാജ്യങ്ങളുടെ പതാകകളും നാണയങ്ങളും പേരും തിരിച്ചറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയാണ് റെയ്‌നാന്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.

200 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയും ഈ മിടുക്കന്‍. മാത്രമല്ല ഈ രാജ്യങ്ങളുടെ പേരും അവിടുത്തെ കറന്‍സികളും രാജ്യങ്ങളുടെ തലസ്ഥാനങ്ങളുമെല്ലാം റെയ്‌നാന് അറിയാം. എട്ട് മിനിറ്റും 56 സെക്കന്റും കൊണ്ട് ഇക്കാര്യങ്ങളെല്ലാം കൊച്ചുമിടുക്കന്‍ കൃത്യമായി പറഞ്ഞു തീര്‍ക്കും.

children
Advertisment