യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ രാജിവച്ചു. രാജി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെ ! പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് നേതൃത്വം. രാജി സുബൈറിനെതിരെ വ്യക്തിപരമായ ആരോപണം ഉയർന്നതിന് ശേഷം. അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന് ലീഗ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. പുറത്താകുന്നത് കൂത്തുപറമ്പിൽ പരിഗണിച്ച യുവനേതാവ് !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, February 22, 2021

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. രാജിവെക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് രാജി സമര്‍പ്പിച്ചു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം.

നേരെത്തെ ക്വത്വ പെൺകുട്ടിക്കായി നടത്തിയ പിരിവെടുപ്പിൻ്റെ കണക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ സുബൈറിനും പി കെ ഫിറോസിനുമെതിരെ പോലിസ് കേസെടുത്തിരുന്നു. ഇതിനു പുറമേ ചില പരാതികളും സുബൈറിനെതിരെ ഉയർന്നതായാണ് സൂചന.

തിടുക്കത്തിൽ രാജി വാങ്ങിയതിന് പിന്നിൽ മറ്റു ചില ആരോപണങ്ങൾ കൂടിയുണ്ടെന്നാണ് വിവരം. തൽക്കാലം ഇതു പരസ്യമാകാതിരിക്കാൻ ലീഗ് നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്.

നേരെത്തെ കൂത്ത്പപറമ്പ് സീറ്റിൽ സി കെ സുബൈറിനെ മത്സരിപ്പിക്കാൻ ലീഗ് നേതൃത്വം നീക്കം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുബൈറിനെതിരെ ആരോപണം ഉയർന്നതെന്നും ശ്രദ്ധേയമാണ്.

×