Advertisment

കൊട്ടേഷൻ, കുഴൽപ്പണം; സിപിഎം - ബിജെപി മാഫിയ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ മതിൽ തീർത്ത് യൂത്ത് ലീഗ്

New Update

publive-image

Advertisment

തൃശൂർ: രാജ്യത്തിന്റെ സമ്പദ് ഘടനയും ക്രമസമാധാനവും തകർക്കുന്ന കൊട്ടേഷൻ, കുഴൽപ്പണ - മാഫിയ രാഷ്ട്രീയത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലയിൽ പ്രതിഷേധ മതിൽ സംഘടിപ്പിച്ചു. നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.

ഗുരുവായൂർ മണ്ഡലം കമ്മറ്റി ചാവക്കാട് സംഘടിപ്പിച്ച പ്രതിഷേധ മതിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ വി ഷജീർ, എം സി ഗഫൂർ, എം എസ് സ്വാലിഹ്, കബീർ ഫൈസി, റിയാസ് തെക്കഞ്ചേരി, പി എ അഷ്ക്കർഅലി, ശറഫുദ്ധീൻ എന്നിവർ സംസാരിച്ചു.

publive-image

ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മതിൽ ചേലക്കര സെന്ററിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ കെ വൈ അഫ്സൽ അധ്യക്ഷനായിരുന്നു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വിഎസ് ഹസൈനാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വിഎ നൗഷാദ്, യൂത്ത് ലീഗ് നിയോജകമണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് കമറുദ്ദീൻ, നിയോജകമണ്ഡലം സെക്രട്ടറി റസാക്ക്, എം എസ് എഫ് ടെക്ഫെഡ് ചെയർമാൻ അഫ്താബ്, ഫായിസ് തുടങ്ങിയവർ പ്രതിഷേധ മതിലിൽ പങ്കെടുത്തു.

നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ നടത്തിയ പ്രതിഷേധം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട് നിയാസ് പാണാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലത്തീഫ് അന്തിക്കാട്, ട്രഷറർ സുബൈർ തളിക്കുളം, അൻഷാദ് നാട്ടിക, അദ്നാൻ അമീർ പ്രസംഗിച്ചു.

publive-image

മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റം സെന്ററിൽ നടന്ന പ്രതിഷേധ മതിൽ ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശഫീഖ് വെന്മേനാട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് നിസാർ മരുതയൂർ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ട്രഷറർ ഫർഹാൻ പാടൂർ, ഷക്കീർ കുന്നിക്കൽ, അഫ്സൽ പാലുവായ്, മുഹമ്മദ് ഗഫൂർ വാക, അറക്കൽ അൻസാരി, കെ കെ ഖാലിദ് നമ്പഴിക്കാട്, ജാഫർ പാലുവായ്, റസാഖ് വാക, ഉവൈസ് പാടൂർ, ജുനൈദ് നമ്പഴിക്കാട്, ആമിർ കുന്നിക്കൽ, ഉമ്മർ പി എച്ച്, മുഹമ്മദ് എൻ വി എന്നിവർ സംസാരിച്ചു.

കൈപ്പമംഗലം നിയോജകമണ്ഡലം പ്രതിഷേധ മതിൽ മൂന്നുപ്പീടിക സെന്ററിൽ യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ കെ അഫ്സൽ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട് ടി എ ഫഹദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് ജില്ലാ ട്രഷറർ കെ കെ സക്കരിയ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സലീം പുറകുളം, പി എം അക്ബറലി യൂത്ത്ലീഗ് നേതാക്കളായ യു ഐ ഷാനവാസ്, പി എസ് ഇസ്ഹാഖ്, വി എം സൈഫുദ്ദീൻ, കെ ബി സുൽഫിക്കർ, പി.എസ് മുഹമ്മദ് ഫയാസ്, ഇ.എച്ച് മുഹമ്മദ് റാഫി, ബഷീർ പള്ളിവളവ് എന്നിവർ പ്രതിഷേധമതിലിൽ പങ്കെടുത്തു.

കുന്നംകുളം ടൗണിൽ നടന്ന പ്രതിഷേധ മതിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷാഹുൽ കെ പഴുന്നാന അധ്യക്ഷത വഹിച്ചു, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സാബിർ കടങ്ങോട്, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഷാജഹാൻ വടുതല, സുഹൈൽ ആദൂർ, ഷാഫി വാഫി, ബക്കർ വട്ടംപാടം, സുഹൈൽ കടവല്ലൂർ എന്നിവർ സംസാരിച്ചു.

publive-image

തൃശൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മതിൽ കോർപ്പറേഷൻ പരിസരത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ആർ വി ബക്കർ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം ജനറൽ സക്രട്ടറി കെ എ തൻസീം അധ്യക്ഷത വഹിച്ചു. ഇജാസ് അലി, റിയാസ് അഹ്മത് എന്നിവർ പങ്കെടുത്തു.

മുസ്‌ലിം യൂത്ത് ലീഗ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മതിൽ മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ എ സുൽഫീക്കർ ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് മണ്ഡലം ട്രഷറർ എ എം ഹംസ അധ്യക്ഷത വഹിച്ചു. പ്ലീസ് മുഹമ്മദലി ശിഹാബ്, കെ എസ് മുഹമ്മദ് യാസിർ, പി എസ് മുഹമ്മദ് മുസ്തഫ, യു എസ് റംഷാദ് എന്നിവർ സംസാരിച്ചു.

പുതുക്കാട് മണ്ഡലത്തിൽ നടന്ന പ്രതിഷേധ മതിൽ പലപ്പിള്ളിയിൽ യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഷബീർ പാറമ്മൽ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട്‌ സ്വാലിഹ് ചീനിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻഷാദ് പാലപ്പിള്ളി, എം എച്ച് അൻവർ, ആഷിക് പന്തലാൻ, മജീദ് മാടക്കൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി കാട്ടൂരിൽ നടത്തിയ പ്രതിഷേധ മതിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി എ ഫഹദ് ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് പി എം റിയാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വിഎം റഷീദ്, പിഎം നൗഫൽ സലീം ഇസ്മയിൽ എന്നിവർ സംസാരിച്ചു.

muslim youth league
Advertisment