Advertisment

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ യൂത്ത് ലീഗ് പ്രതിഷേധം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

തൃശ്ശൂർ: ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തൃശൂരിൽ യൂത്ത് ലീഗ് ജില്ലാ കമ്മറ്റി പ്രതിഷേധ സമരം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് സിഎച്ച് റഷീദ് പറഞ്ഞു.

പ്രോട്ടോക്കോൾ ഓഫീസറെ ഒഴിവാക്കിയും ചട്ടംലംഘിച്ചും യുഎഇ കോൺസുലേറ്റിൽ മന്ത്രി സ്വകാര്യ സന്ദർശനം നടത്തിയത് ദൂരുഹമാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധവും വിശുദ്ധ ഖുർആന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയെന്ന സംശയവും ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും റഷീദ് പറഞ്ഞു.

വിദ്യാർത്ഥി കോർണറിൽ നിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ പരിസരത്ത് സമാപിച്ചു. ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ എം സനൗഫൽ, ഭാരവാഹികളായ നൗഷാദ് തെരുവത്ത്, വി പി മൻസൂറലി, ആർ എം മനാഫ് പ്രസംഗിച്ചു.

പ്രകടനത്തിന് സുഹൈൽ തങ്ങൾ, നസീഫ് യൂസഫ്, കെ എ തൻസീം, അസീസ് പുന്നയൂർ, ടിആർ ഇബ്രാഹിം, വിഎം മുഹമ്മദ് സമാൻ, കെഐ മുഹമ്മദ് നഈം, പിയു അനസ് എന്നിവര്‍ നേതൃത്വം നൽകി.

 

 

 

thrissur news
Advertisment