Advertisment

വ്യാജ വീഡിയോകള്‍ക്ക് തടയിടാൻ യൂട്യൂബിന്റെ പുതിയ ഫീച്ചര്‍

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ്. വിവാദ വിഷയങ്ങളും മറ്റും സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ സെര്‍ച്ച് ബാറിന് കീഴില്‍ ബോക്‌സ് രൂപത്തില്‍ വിശ്വസനീയ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ ഫീച്ചര്‍. വീഡിയോക്ക് മുകളിലായും സെര്‍ച്ച് ബാറിന് കീഴിലായുമാണ് ഈ ബോക്‌സ് പ്രത്യക്ഷപ്പെടുക.

publive-image

എന്നാല്‍ വീഡിയോ കാണുന്ന സമയത്ത് ഈ ബോക്‌സ് അപ്രത്യക്ഷമാവുകയും ചെയ്യും. ഇന്ത്യയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലും സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ബോക്‌സ് കാണാം. മലയാളത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാവില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 അവസാനത്തോടെ ഏത് ഭാഷയില്‍ സെര്‍ച്ച് ചെയ്യുമ്പോഴും ഈ ‘ഫാക്ട് ചെക്ക്’ ബോക്സ് കാണാം. യൂട്യൂബിന്റെ തന്നെ അംഗീകൃത ചാനലുകള്‍ വഴിയാണ് ഈ ബോക്‌സിലേക്ക് വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. അതിനാല്‍ തന്നെ തെരയുന്ന വീഡിയോകളില്‍ ശരിയായവ കണ്ടെത്താന്‍ കഴിയും.

Advertisment