Advertisment

താമരശ്ശേരിയിൽ കോഴി ഇറച്ചിക്ക് തോന്നിയപോലെ വില ഈടാക്കൽ

New Update

publive-image

താമരശ്ശേരി: കോഴി ഇറച്ചിക്ക് തോന്നിയപോലെ വില നിശ്ചയിച്ച് ഉപഭോക്താക്കളെ കൊള്ളയടിക്കൽ തുടരുന്നു. ഇന്ന് മലപുറം (22nd mile) അൽഫ ചിക്കൻ സ്റ്റാളിൽ 120 രൂപക്ക് ഒരു കിലോ ഇറച്ചി വിൽപ്പന നടത്തുംമ്പോൾ പരിസരത്തെ മറ്റു കടകളിൽ 130 രൂപയാണ് വില.

പൂനൂർ, തച്ചംപൊയിൽ എന്നിവിടങ്ങളിൽ കിലോ ഇറച്ചി 130 രൂപയും താമരശ്ശേരിയിൽ 140 രൂപയുമാണ്. ചമലിൽ എത്തുമ്പോൾ വില കിലോക്ക് 150 രൂപയാണ്. ഇതേ പോലെ ഓരോ സ്ഥലത്തും തോന്നിയ വിലക്ക് വിൽപ്പന നടത്തുന്നത്, ചില സ്ഥലങ്ങളിൽ കിലോക്ക്160 രൂപയും ഈടാക്കുന്നുണ്ട്. വില നിശ്ചയിക്കാൻ ഔദ്യോഗിക സംവിധാനമില്ലാത്തത് ഈ മേഖലയിലെ മാഫിയകൾക്ക് തുണയായിരിക്കുകയാണ്.

Advertisment