Advertisment

തൃശൂർ ജില്ലയിൽ 1822 പേർ നിരീക്ഷണത്തിൽ കർണാടകത്തിൽ രോഗിയെ പരിചരിച്ച മെഡിക്കൽ വിദ്യാർത്ഥി ഐസോലേഷൻ വാർഡിൽ ചികത്സയിൽ ജില്ലയിൽ കൊറോണയെ നേരിടാൻ ഒറ്റക്കെട്ടായ് ആരോഗ്യ വകുപ്പ് .

New Update

തൃശൂർ: കർണാടകയിലെ കൽബുർഗിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡി ക്കൽ വിദ്യാർഥിയെ തൃശൂരിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു കർണാടകയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച മെഡിക്കൽ സംഘത്തിലെ 11 വിദ്യാർഥികളാണ് ശനിയാഴ്ച തൃശൂരിലെത്തിയത്.

Advertisment

publive-image

കർണാടകത്ത് നിന്ന് മടങ്ങും വഴി രണ്ടു വിദ്യാർത്ഥികൾ പാലക്കാട് ഇറങ്ങി. ഇതിലൊരാൾക്ക് രോഗ ലക്ഷണം കണ്ടതിനെ തുടർന്നാണ് ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

ഇതുവരെ കോവിഡ് ബാധ സംശയിച്ച് ചികിത്സയിലുണ്ടായിരുന്നവരിൽ മാർച്ച് 14 വരെ ലഭിച്ച 25 പേരുടെ ഫലവും നെഗറ്റീവ് ആണ് ഫലം. 23 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. 1822 പേരാണ് തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

ഇതിൽ 60 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട് ഇതുവരെ 24-പേരെ ആശുപത്രി കളിൽ നിന്ന് വിട്ടയച്ചു.തൃശൂരിൽ കൊവിഡ് 19 ബാധിച്ചയാളുടെ ഏറ്റവും അടുത്ത രണ്ട് ബന്ധു ക്കൾ ഐസോലേഷൻ വാർഡിലാണ്. ഇതിൽ രണ്ട് വയസ്സായ കുട്ടിയുമുണ്ട്. ഇവരുടെ പരിശോ ധനഫലം ഇന്ന് ലഭിക്കുമെന്നും അറിയിച്ചു

Advertisment