Advertisment

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ചില മോഡലുകള്‍ നിരത്തൊഴിയില്ല !

author-image
സത്യം ഡെസ്ക്
New Update

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ചില മോഡലുകള്‍ ഇന്ത്യന്‍ നിരത്തൊഴിഞ്ഞേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലൊരെണ്ണം ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സ്‍കൂട്ടറായ ഗ്രാസിയ ആണെന്നായിരുന്നു അഭ്യുഹങ്ങൾ. എന്നാൽ പുതിയ ഗ്രാസിയ വിപണിയിലേക്ക് എത്താനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്6 ഗ്രാസിയയുടെ ടീസർ വീഡിയോ ഹോണ്ട പുറത്തുവിട്ടതോടെയാണ് ഇതുസംബന്ധിച്ച് സൂചന ലഭിച്ചത്. 61,561 ആയിരിന്നു ബിഎസ്4 ഹോണ്ട ഗ്രാസിയയുടെ എക്‌സ്-ഷോറൂം വില. പുത്തൻ മോഡലിന് 10,000-15,000 രൂപ വില വർദ്ധിച്ചേക്കാം എന്നാണ് സൂചന.

Advertisment

publive-image

2020 ഗ്രാസിയ ബിഎസ്6 മോഡൽ ഹോണ്ട ഉടന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോർട്ട്. സൈലന്റ് സ്റ്റാർട്ട്, പുതിയ എൻജിൻ സ്വിച്ച് തുടങ്ങിയ സാങ്കേതിക വിദ്യകളോടെയാവും പുത്തൻ ഗ്രാസിയ എത്തുക. പരിഷ്‍കരിച്ച 125 സിസി എഞ്ചിനാവും 2020 ഗ്രാസിയയിലും ഇടം പിടിക്കുക. ഈ എൻജിൻ 6,500 ആർപിഎമ്മിൽ 8.1 ബിഎച്പി പവർ പവറും 5000 അർപിഎമ്മിൽ 10.3 എൻഎം ടോർക്കും നിർമ്മിക്കും.

കൂടുതൽ സ്‌പോർട്ടി ലുക്കിലാവും പുത്തൻ ഗ്രാസിയ എത്തുക. നിലവിലെ രൂപത്തിൽ വലിയ മാറ്റമുണ്ടാകില്ല. പാനലുകൾ എല്ലാം റീഡിസൈൻ ചെയ്ത് കൂടുതൽ ഷാർപ്പ് ആക്കിയിട്ടുണ്ട്. പരിഷ്കരിച്ച എൽഇഡി ഹെഡ്‍ലാംപുകളോടൊപ്പം ഡിയോയ്ക്ക് സമാനമായി ഹാൻഡിൽ ബാർ പാലിൽ ഡേടൈം റണ്ണിങ് ലാമ്പുകൾ ഇടം പിടിക്കും.

2020 ഹോണ്ട ഗ്രാസിയ ബിഎസ്6ന്റെ രണ്ട് ഭാഗങ്ങളുള്ള പൂർണമായും ഡിജിറ്റൽ ആയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുണ്ടാകും. പുത്തൻ ഗ്രാസിയയിലും ടെലിസ്കോപിക് മുൻ ഫോർക്കുകളും, ഡ്യുവൽ ഷോക്ക് പിൻ സസ്പെൻഷനുമായിരിക്കും ഒരുങ്ങുക. 12 ഇഞ്ച് മുൻ ചക്രത്തിന് ഡിസ്ക് ബ്രെയ്ക്കും 10 ഇഞ്ച് പിൻ ചക്രത്തിന് ഡ്രം ബ്രെയ്ക്കുമാകും.

ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറാണ് ഗ്രാസിയ. നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ച് 2017 നവംബറിലാണ് ഹോണ്ട ഗ്രാസിയയെ നിരത്തിലെത്തിച്ചത്. അഗ്രസീവ് ഡിസൈനായിരുന്നു ഗ്രാസിയയുടെ മുഖമുദ്ര. നിലവില്‍ ആക്ടീവ 125-ല്‍ നല്‍കിയിരുന്ന ബിഎസ്-4 നിലവാരത്തിലുള്ള 124.9 സിസി എയര്‍-കൂള്‍ഡ് എന്‍ജിനാണ് ഗ്രാസിയയ്ക്ക് കരുത്തേകുന്നത്. ഇത് 8.52 ബിഎച്ച്പി പവറും 10.54 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനും എന്‍ജിന്‍ ഫ്രിക്ഷന്‍ കുറയ്ക്കുന്നതിനും ഹോണ്ട ഇക്കോ ടെക്‌നോളജിയും നിലവിലെ ഗ്രാസിയയില്‍ ഉണ്ട്.

honda auto news honda grazia
Advertisment