Advertisment

പുതിയ കോന, കോന N ലൈൻ വേരിയന്റുകളുടെ ടീസർ ചിത്രങ്ങൾ പുറത്തിറക്കി ഹ്യുണ്ടായി

New Update

പുതിയ കോന, കോന N ലൈൻ വേരിയന്റുകളുടെ ടീസർ ചിത്രങ്ങൾ പുറത്തിറക്കി ഹ്യുണ്ടായി. കോന ഇലക്‌ട്രിക് പതിപ്പിലൂടെ ഇന്ത്യയിലും ഈ പേര് സുപരിചിതമാണ്.നിലവിലുള്ള മോഡലിന്റെ ആയുസ് വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ഡിസൈൻ ബിറ്റുകളുടെ സാന്നിധ്യം പുതിയ ടീസർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. 2021 ഹ്യുണ്ടായി കോനയിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെ സാന്നിധ്യവും പുതിയ ടീസറിലൂടെ വ്യക്തമാകുന്നുണ്ട്.

Advertisment

publive-image

നിലവിലുള്ള മോഡലിനെക്കാൾ കോനയുടെ മുൻവശം ഷാർപ്പ് ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് മൊത്തത്തിലുള്ള പ്രൊഫൈൽ വർധിപ്പിക്കുന്ന വിശാലമായ നിലപാടാണ് നൽകുന്നത്. അതോടൊപ്പം പുതിയ ഫ്രണ്ട്, റിയർ ബമ്പറുകളും ഫ്രണ്ട് സ്‌കിഡ് പ്ലേറ്റും പുതിയ കോനയ്ക്ക് കൂടുതൽ സ്പോർട്ടിയർ രൂപമാണ് സമ്മാനിക്കുന്നത്.

N ലൈൻ വേരിയൻറ് കോനയുടെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ചെലവേറിയതായിരിക്കും. കൂടാതെ നിരവധി കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും ഹ്യുണ്ടായി പുറംമോടിയിലേക്ക് ചേർക്കുന്നുണ്ട്. സ്‌പോർട്ടിയർ ഫ്രണ്ട് ബമ്പർ, കോർണർ ഫിനുകൾ, പ്രമുഖ ക്രീസ് ലൈനുകൾ എന്നിവ എയർ ഇൻലെറ്റിനൊപ്പം സജ്ജീകരിച്ചിരിക്കുന്നു.

auto news hyundai kona
Advertisment