Advertisment

രാജ്യത്ത് 5ജി ശൃംഖല വിന്യാസം അടുത്ത വര്‍ഷം ? 5ജി വിന്യാസം വൈകുന്നതിന് ടെലികോം മന്ത്രാലയത്തെ വിമര്‍ശിച്ച് പാര്‍ലമെന്ററി പാനല്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി ശൃംഖല വിന്യാസം അടുത്ത വര്‍ഷം തുടക്കത്തിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, രാജ്യത്ത് 5ജി വിന്യാസം വൈകുന്നതിന് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി പാനല്‍ ടെലികോം മന്ത്രാലയത്തെ വിമര്‍ശിച്ചു.

സുപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കുന്നില്ലെങ്കില്‍ 2ജി, 3ജി, 4ജി ബസുകള്‍ കൈവിട്ടപോലെ 5ജി അവസരങ്ങളും ഇന്ത്യ കൈവിടാന്‍ പോവുകയാണെന്ന് പാനല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മതിയായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മറ്റി. 5ജി അവതരിപ്പിക്കുന്നതിലെ കാലതാമസം ആസൂത്രണത്തിലും നടപ്പില്‍വരുത്തുന്നതിലുമുള്ള അപര്യാപ്തത വെളിവാക്കുന്നുവെന്നും പാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Advertisment