Advertisment

ഏഴാം ശമ്പള കമ്മീഷൻ: സർക്കാർ ജീവനക്കാർക്ക് ബജറ്റിൽ പ്രതീക്ഷ; ഡിഎ സംബന്ധിച്ച് വലിയ പ്രഖ്യാപനം ഉണ്ടായേക്കും

New Update

ഡല്‍ഹി:  ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സാധാരണക്കാര്‍ക്കും ഇത് ഏറെ പ്രത്യേകതയുള്ളതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

publive-image

ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കിയതിന് ശേഷം ഫിറ്റ്മെന്റ് ഫാക്ടര്‍ കാരണം ശമ്പളം വര്‍ദ്ധിച്ചിരുന്നു. 2016ന് ശേഷം ഇത് വീണ്ടും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഡിഎയും ടിഎയും വര്‍ധിപ്പിക്കണമെന്ന് എംപ്ലോയീസ് യൂണിയനുകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം തീരുമാനിക്കുന്നതിന് നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കുന്നു. യാത്രാ അലവന്‍സ് (ടിഎ), ഡിയര്‍നസ് അലവന്‍സ് (ഡിഎ), വീട്ടു വാടക, ഫിറ്റ്മെന്റ് ഫാക്ടര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം 2016ല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഏകദേശം 2.57 മടങ്ങ് വര്‍ധനവുണ്ടായി. ഇത്തവണ അതായത് 2023ലെ ബജറ്റില്‍ ഇത് ഏകദേശം 3.68 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐസിപിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വര്‍ഷത്തില്‍ രണ്ടുതവണ ക്ഷാമബത്തയില്‍ വര്‍ധനവുണ്ട്. ജനുവരി, ജൂലൈ മാസങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57ല്‍ നിന്ന് 3.68 ആക്കി ഉയര്‍ത്തിയ ശേഷം ആളുകളുടെ കുറഞ്ഞ ശമ്പളം 18,000 രൂപയില്‍ നിന്ന് 26,000 രൂപയായി ഉയരാനാണ് സാധ്യത. 2016ല്‍ ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കുമ്പോള്‍  അടിസ്ഥാന ശമ്പളം 6000 രൂപ മാത്രമായിരുന്നു. കേന്ദ്ര ജീവനക്കാരുടെ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രധാനമായും 3 ആവശ്യങ്ങളാണുള്ളത്. ഡിഎ വര്‍ദ്ധനവ്, കഴിഞ്ഞ 18 മാസത്തെ ഡിഎ പേയ്മെന്റിന്റെ കുടിശ്ശിക, ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ല്‍ നിന്ന് 3.68 ആയി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Advertisment