Advertisment

ബസില്‍ യുവതി ഇരുന്ന സീറ്റില്‍ മദ്യലഹരിയില്‍ യുവാവ് മൂത്രമൊഴിച്ചു; 32കാരനെ ബസില്‍നിന്ന് ഇറക്കിവിട്ടു; യുവതി പരാതി നല്‍കിയില്ലെന്ന് ജീവനക്കാര്‍

author-image
neenu thodupuzha
New Update

ബംഗളുരു: ബസ് യാത്രയ്ക്കിടെ യുവതി ഇരുന്ന സീറ്റില്‍ മദ്യലഹരിയില്‍ യുവാവ് മൂത്രമൊഴിച്ചു. ഹുബ്ബള്ളിയില്‍ ഒരു ഹോട്ടലിന് മുന്നില്‍ ഭക്ഷണം കഴികാനായി ബസ് നിര്‍ത്തിയപ്പോഴായിരുന്നു യുവാവിന്റെ അതിക്രമം. ബസിലെ യാത്രക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഇവിടെ ഇറങ്ങിയിരുന്നു.

Advertisment

publive-image

മൂന്നാം നമ്പര്‍ സീറ്റിലാണ് പെണ്‍കുട്ടിയുണ്ടായിരുന്നത്. യുവതി ബഹളം വച്ചതോടെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും എത്തിയെങ്കിലും യുവാവ് അവരോട് തട്ടിക്കയറി.

ബഹളം രൂക്ഷമായതോടെ ജീവനക്കാര്‍ 32കാരനായ യാത്രക്കാരനെ ബസില്‍ നിന്നും ഇറക്കിവിട്ടു. മദ്യലഹരിയിലായിരുന്ന യുവാവ് മോശം രീതിയിലാണ് പെരുമാറിയതെന്ന് കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുവതി പരാതി നല്‍കാന്‍ തയാറാകാതിരുന്നതോടെ യുവാവിനെ ബസില്‍ നിന്ന് പുറത്താക്കി യാത്ര തുടരുകയായിരുന്നു.

കര്‍ണാടകയിലെ വിജയപുരയില്‍ നിന്ന് യാത്ര തിരിച്ച കര്‍ണാടക സ്‌റ്റേറ്റ് ബോര്‍ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെ.എസ്.ആര്‍.ടി.സി) ബസിലായിരുന്നു സംഭവം.

Advertisment