Advertisment

വെയിലേറ്റ് മുഖം കരുവാളിച്ചോ? മാറ്റാന്‍ വഴിയുണ്ട്...

author-image
neenu thodupuzha
New Update

ചൂടുകാലമാണ് വെയിലേറ്റ് മുഖം കരുവാളിക്കുന്നത് പ്രധാന പ്രശ്‌നമാണ്. പതിവായി പുറത്ത് പോകുന്നവര്‍ക്കാണ് ഈ പ്രശ്‌നം. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിട്ടും രക്ഷയില്ലെങ്കില്‍ വീട്ടില്‍ത്തന്നെ ഉപയോഗിക്കാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കിയാലോ...

Advertisment

publive-image

കാപ്പിപൊടി മുഖ സൗന്ദര്യത്തിന് ഏറെ മികച്ചതാണ്. കാപ്പിപൊടി ഉപയോഗിച്ച് പല സ്‌ക്രബുകളും ഫേസ് പാക്കുകളുമൊക്കെ തയാറാക്കി മുഖത്തിട്ടാല്‍ വളരെ വേഗം നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം കിട്ടും.

ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി ചര്‍മ്മം തിളങ്ങാന്‍ മറ്റ് ചേരുവകള്‍ക്കൊപ്പം ഉപയോഗിക്കുന്നതാണ്. കാപ്പിത്തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും ഇല്ലാതാക്കാന്‍ സഹായിക്കും.

publive-image

വീട്ടില്‍ തയാറാക്കുന്ന മിക്ക ഫേസ് പാക്കുകളിലെയും പ്രധാന ചേരുവയാണ് മഞ്ഞള്‍. ചര്‍മത്തിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം മഞ്ഞളിലുണ്ട്.

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി സ്വഭാവ സവിശേഷതകള്‍ ബാക്ടീരിയില്‍ അണുബാധകളും പാടുകളും മാറ്റാനും ചര്‍മത്തിന് നിറം നല്‍കാനും സഹായിക്കും. ഈ പാക്ക് തയാറാക്കാനും വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മഞ്ഞള്‍.

publive-image

മുഖത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ തൈരിന് സാധിക്കും. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ മാത്രമല്ല, ചര്‍മത്തിലെ ചുളിവകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നു.

publive-image

സണ്‍ ടാന്‍ മാറ്റാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഘടകം കൂടിയാണ് തൈര്. അര് ടീസ്പൂണ്‍ കാപ്പി പൊടിയും അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും എടുത്ത് 1 ടീ സ്പൂണ്‍ തൈരില്‍ കലര്‍ത്തി നന്നായി യോജിപ്പിക്കണം.

publive-image

ഇതിലേക്ക് നാല് തുള്ളി നാരങ്ങ നീരും കൂടി ചേര്‍ത്ത് യോജിപ്പിച്ച് പാക്ക് തയാറാക്കാം. ഇത് മുഖത്ത് പുരട്ടി 10 മുതല്‍ 15 മിനിറ്റ് മുഖത്ത് വച്ച ശേഷം കഴുകി കളയാം.

Advertisment