Advertisment

നല്ല മാനസികാരോഗ്യം പാചകത്തിലൂടെ...

author-image
neenu thodupuzha
New Update

 

Advertisment

publive-image

ഒരു മനുഷ്യന് ഏറ്റവും പ്രധാനമായി വേണ്ടയൊന്നാണ് നല്ല മാനസികാരോഗ്യം. നല്ല മാനസികാരോഗ്യം വളര്‍ത്തിയെടുക്കാന്‍ കുറച്ച് നേരം പാചകം ചെയ്യുന്നത് നല്ലതാണെന്നാണ് പറയുന്നത്. പാചകവും നമ്മളുടെ മാനസികാരോഗ്യവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാം....

publive-image

പാചകം ഇഷ്ടമുള്ളവരുണ്ടായിരിക്കൂം. താല്‍പര്യമില്ലാത്തവരും കാണും. എന്നാല്‍, പാചകം ചെയ്യുന്നതിലൂടെ നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്.

പാചകം ചെയ്ത് അത് എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതും ആരോഗ്യപരമായ അന്തരീക്ഷത്തിനും നല്ലതാണ്. മറ്റൃള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും കൂട്ടുകാര്‍ക്കൊപ്പം കഴിക്കുന്നതും പങ്കാളിയെ പാചകത്തില്‍ സഹായിക്കുന്നതുമെല്ലാം നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും.

publive-image

നമ്മള്‍ പാചകം ചെയ്ത ഭക്ഷണം നല്ലതെന്ന് മറ്റൊരാള്‍ പറഞ്ഞ് കേള്‍ക്കുമ്പോള്‍ മനസിന് കിട്ടുന്ന ഒരു തൃപ്തിയും സന്തോഷവുമുണ്ട്. ഇത്തരം സന്തോഷങ്ങള്‍ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും.

നമ്മള്‍ക്ക് സ്വയം അഭിമാനം തോന്നാനും തന്നില്‍ത്തന്നെയുള്ള വിശ്വാസം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. വളരെ ആസ്വദിച്ച് പാചകം ചെയ്യുമ്പോള്‍ മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദവുമെല്ലാം ഇല്ലാതാക്കാന്‍ കളിയും.

publive-image

പാചകം ചെയ്യണമെങ്കില്‍ അതിന് നല്ല ക്ഷമ വേണം. നല്ല ക്ഷമയില്‍ ഓരോ കാര്യവും ശ്രദ്ധിച്ച് പാചകം ചെയ്യുമ്പോള്‍ നമ്മളുടെ ശ്രദ്ധയെ ഏകീകരിക്കാന്‍ സാധിക്കും. ഇതെല്ലാം സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികമായി ആശ്വാസം നല്‍കുകയും ചെയ്യുന്നുണ്ട്

നമ്മള്‍ സ്വയം പാചകം ചെയ്യാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ആഹാര കാര്യത്തിലും ശ്രദ്ധിക്കാന്‍ ആരംഭിക്കും. പ്രത്യേകിച്ച് ഏതാണ് നല്ലത്, എന്തെല്ലാം സാധനങ്ങള്‍ ചേര്‍ക്കാം, ഏതെല്ലാം ആരോഗ്യത്തിന് നല്ലതാണ് എന്നിങ്ങനെ ചിന്തിക്കാനും അവയ്ക്കനുസരിച്ച് നല്ല ആഹാരം ഉണ്ടാക്കാനും ശ്രദ്ധിച്ച് തുടങ്ങും.

publive-image

എല്ലാ കാര്യത്തിനും ഒരു കൃത്യതയും ചിട്ടയും വരാന്‍ പാചകം സഹായിക്കും എന്നാണ് പറയുന്നത്. പാചകം ചെയ്യുമ്പോള്‍, കറിയുടെ രുചി മാത്രം ശ്രദ്ധിച്ചാല്‍ പോര, അതില്‍ സാധനങ്ങള്‍ എപ്പോള്‍ ചേര്‍ക്കണം എന്ന് ഓര്‍ത്തിരിക്കണം. പാത്രങ്ങള്‍ കഴുകി എടുക്കണം. അതുപോലെ, അടുക്കള വൃത്തിയാക്കേണ്ടതും അനിവാര്യം. അതിനാല്‍, ഇതെല്ലാം നല്ല ചിട്ട വരാന്‍ സഹായിക്കും.

publive-image

ഇന്ന് മിക്കവരും സോഷ്യല്‍ മീഡിയയില്‍ നോക്കിയാണ് പാചകം ചെയ്യുന്നത്. ചിലര്‍, അമ്മമാരോട് ചോദിക്കും. നല്ല മാനസികാരോഗ്യത്തിന് എല്ലാ ദിവസവും പാചകം ചെയ്യണമെന്നില്ല, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം പാചകം ചെയ്യുന്നത് നല്ലതാണ്. മാനസികാരോഗ്യത്തിന് പാചകം ഇങ്ങനെയെല്ലാം പങ്കു വഹിക്കപ്പെടുന്നു.

 

Advertisment